Stock Market Live : ഓഹരി വിപണിയിൽ പിടിമുറുക്കി യുദ്ധ ഭീതി; സെൻസെക്സും നിഫ്റ്റിയും തുടർച്ചയായി നഷ്ടത്തിൽ

By Web Team  |  First Published Feb 22, 2022, 10:48 AM IST

രാവിലെ പത്ത് മണിക്ക് 349 ഓഹരികൾ മുന്നേറി. 2553 ഓഹരികൾ ഇടിഞ്ഞു. 71 ഓഹരികളുടെ മൂല്യം മാറിയില്ല


മുംബൈ: ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച സമയത്ത് ഉണ്ടായിരുന്ന നഷ്ടം കുറച്ച് ഇന്ത്യൻ ഓഹരി സൂചികകൾ മുന്നോട്ട്. എന്നാൽ നിഫ്റ്റി ഇപ്പോഴും 17000 പോയിന്റിന് താഴെയാണ് വ്യാപാരം നടത്തുന്നത്. സെൻസെക്സ് 922.38 പോയിന്റ് ഇടിഞ്ഞ് 56761.21 പോയിന്റിലാണ് രാവിലെ പത്ത് മണിക്ക് വ്യാപാരം നടത്തുന്നത്. നിഫ്റ്റി ഈ ഘട്ടത്തിൽ 271.30 നഷ്ടത്തിൽ 16935.40 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്.

രാവിലെ പത്ത് മണിക്ക് 349 ഓഹരികൾ മുന്നേറി. 2553 ഓഹരികൾ ഇടിഞ്ഞു. 71 ഓഹരികളുടെ മൂല്യം മാറിയില്ല. ഇന്ന് രാവിലെ കനത്ത ഇടിവോടെയാണ് ഓഹരി സൂചികകൾ വ്യാപാരം ആരംഭിച്ചത്. റഷ്യ-യുക്രൈൻ യുദ്ധഭീതിയിലാണ് ലോകത്താകമാനമുള്ള ഓഹരി വിപണികളുടെ പ്രവർത്തനം. നിക്ഷേപകർ കനത്ത ആശങ്കയിലായതോടെ വിപണിയിൽ വിൽപ്പന സമ്മർദ്ദം രൂക്ഷമാണ്.

Latest Videos

undefined

ഇന്ന് രാവിലെ സെൻസെക്സ് 984.56 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം തുടങ്ങിയത്. ഈ ഘട്ടത്തിൽ 56699.03 പോയിന്റിലായിരുന്നു ബോംബെ ഓഹരി സൂചിക. നിഫ്റ്റിയാകട്ടെ 281.20 പോയിന്റാണ് രാവിലെ ഇടിവ് രേഖപ്പെടുത്തിയത്. 16925.50 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക വ്യാപാരം ആരംഭിച്ചത്. 254 ഓഹരികൾ ഈ ഘട്ടത്തിൽ മുന്നേറി. 1932 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 48 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.

ഡോ റെഡ്ഡീസ് ലാബ്സ്,  എൽ ആന്റ് ടി, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, യുപിഎൽ തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് ഇന്ന് രാവിലെ ദേശീയ ഓഹരി വിപണിയിൽ വലിയ ഇടിവ് സംഭവിച്ചു. അതേസമയം ഒഎൻജിസി മാത്രം നേട്ടമുണ്ടാക്കി.

സ്വർണ വില വർധിച്ചു

സ്വർണ്ണവിലയിൽ (Gold Price Today) ഇന്ന് വർധന. ഇന്നലെ നേരിയ തോതിൽ ഇടിഞ്ഞ ശേഷമാണ് സ്വർണവില ഉയർന്നത്.. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 4590 രൂപ നിരക്കിലാണ് ഇന്നലെ വിൽപ്പന നടന്നത്. ഇന്ന് സ്വർണവില ഗ്രാമിന് 35 രൂപ വർധിച്ചു. 4625 രൂപയിലാണ് ഇന്ന് സ്വർണം വിൽക്കുന്നത്. ഒരു പവന് 37000 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 3820 രൂപയാണ് ഇന്നത്തെ വില. ഹാൾമാർക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല. 

click me!