ഇന്ന് രാവിലെ 9.15ന് സെൻസെക്സ് 340.79 പോയിന്റ് മുന്നേറി. 0.59 ശതമാനം നേട്ടത്തോടെ 58149.37 പോയിന്റിലാണ് സെൻസെക്സ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
മുംബൈ : ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ആഗോള ഓഹരി വിപണികളിലെ മുന്നേറ്റമാണ് ഇന്ത്യൻ ഓഹരി വിപണികളെയും സഹായിച്ചത്.
ഇന്ന് രാവിലെ 9.15ന് സെൻസെക്സ് 340.79 പോയിന്റ് മുന്നേറി. 0.59 ശതമാനം നേട്ടത്തോടെ 58149.37 പോയിന്റിലാണ് സെൻസെക്സ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
undefined
നിഫ്റ്റി 91.60 പോയിന്റ് മുന്നേറി. 0.53 ശതമാനം നോട്ടത്തിൽ 17358.40 ലാണ് ദേശീയ ഓഹരി സൂചിക ഇന്ന് വ്യാപാരം ആരംഭിച്ചത്.ഇന്ന് വിപണിയിൽ 1338 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 456 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 56 ഓഹരികളുടെ മൂല്യത്തിൽ ഇന്ന് മാറ്റമുണ്ടായതുമില്ല.
ഹിൻഡാൽകോ, ബജാജ് ഫിൻസർവ്, ടെക് മഹിന്ദ്ര, ഒഎൻജിസി, ഇൻഫോസിസ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, സൺ ഫാർമ, എയർടെൽ, എച്ച്ഡിഎഫ്സി ലൈഫ്, എസ് ബി ഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരി മൂല്യം ഇടിഞ്ഞു.