രാവിലെ 9.16ന് സെൻസെക്സ് 307.15 പോയിന്റ് ഉയർന്നു. 0.54% നേട്ടത്തോടെ 57607.83 പോയിന്റിലാണ് സെൻസെക്സ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
മുംബൈ: അഞ്ചുദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ആഗോള ഓഹരി വിപണികളിൽ ഇന്നലെ നേരിട്ട് മാറ്റത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി സൂചികകളും (Indian Stock Market) ഇന്ന് നേട്ടമുണ്ടാക്കി. രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ സൂചികകൾ നേട്ടത്തിലാണ് തുടങ്ങിയത്. 17,200 ന് അടുത്താണ് നിഫ്റ്റി (Nifty) പ്രി ഓപ്പണിങ് സെഷനിൽ എത്തിയത്.
രാവിലെ 9.16ന് സെൻസെക്സ് 307.15 പോയിന്റ് ഉയർന്നു. 0.54% നേട്ടത്തോടെ 57607.83 പോയിന്റിലാണ് സെൻസെക്സ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയിലും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. പ്രി ഓപ്പണിങ് സെഷനിൽ 95.30 പോയിന്റ് മുന്നേറിയ ദേശീയ ഓഹരി സൂചിക 17187.50 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്.
ഇന്ന് നിഫ്റ്റിയിൽ 1388 ഓഹരികൾ മുന്നേറിയപ്പോൾ 554 ഓഹരികളുടെ മൂല്യത്തിൽ ഇടിവുണ്ടായി. 60 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല. കൊടക് മഹീന്ദ്ര ബാങ്ക്, ടാറ്റാ മോട്ടോഴ്സ്, മാരുതി സുസുക്കി, ബിപിസിഎൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരിയാണ് ഇന്ന് നിഫ്റ്റിയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, എൽ ആൻഡ് ടി തുടങ്ങിയ ഓഹരികളുടെ മൂല്യം ഇന്ന് ഇടിഞ്ഞു.