അതേസമയം നിഫ്റ്റി 76.7 പോയിന്റ് ഉയർന്നു. 0.45 ശതമാനം നേട്ടത്തോടെ 17290.3 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക വ്യാപാരം ആരംഭിച്ചത്.
മുംബൈ : ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങി. ദേശീയ ഓഹരി സൂചികയായ 17300 ന് അടുത്തേക്ക് ഉയർന്നു. സെൻസെക്സ് 254.39 പോയിന്റ് ഉയർന്നു. 0.44 ശതമാനമാണ് വർധന. 57875.58 പോയിന്റിലാണ് സെൻസെക്സ് രാവിലെ വ്യാപാരം ആരംഭിച്ചത്.
അതേസമയം നിഫ്റ്റി 76.7 പോയിന്റ് ഉയർന്നു. 0.45 ശതമാനം നേട്ടത്തോടെ 17290.3 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക വ്യാപാരം ആരംഭിച്ചത്. ഇന്ന് രാവിലെ 1373 ഓഹരികളുടെ മൂല്യം ഉയർന്നപ്പോൾ, 498 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 66 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.
മാരുതി സുസുകി, ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ, ഡിവൈസ് ലാബ്, എച്ച്ഡിഎഫ്സി, നെസ്‌ലെ ഇന്ത്യ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളുടെ മൂല്യം ഇടിഞ്ഞു.