Stock market : സെൻസെക്സും നിഫ്റ്റിയും മുന്നേറി, ഇന്ത്യൻ ഓഹരി സൂചികകൾക്ക് ഇന്ന് നേട്ടം

By Web Team  |  First Published Mar 3, 2022, 11:41 AM IST

Stock market : ആഗോള ഓഹരി വിപണികളിലെ മുന്നേറ്റമാണ് ഇന്ത്യൻ ആഭ്യന്തര വിപണികൾക്കും സഹായകരമായത്.


മുംബൈ : ഇന്ത്യൻ ഓഹരി സൂചികകൾ (Stock Market) ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. നിഫ്റ്റി (NIFTY) 16700 ന് മുകളിലേക്ക് എത്തി. ആഗോള ഓഹരി വിപണികളിലെ മുന്നേറ്റമാണ് ഇന്ത്യൻ ആഭ്യന്തര വിപണികൾക്കും സഹായകരമായത്. സെൻസെക്സ് (SENSEX) 504.88 പോയിന്റ് ഉയർന്നു.  0.91 ശതമാനമാണ് മുന്നേറ്റം. 55973.78 പോയിന്റിലാണ് ബോംബെ ഓഹരി സൂചിക വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റി 160.40 പോയിന്റ് ഉയർന്നു. 0.97 ശതമാനമാണ് മുന്നേറ്റം. 16766.40 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക ഇന്ന് വ്യാപാരം ആരംഭിച്ചത്. 1624 ഓഹരികൾ ഇന്ന് രാവിലെ നേട്ടമുണ്ടാക്കി. 236 ഓഹരികളുടെ മൂല്യം താഴേക്ക് പോയി. 45 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല. കോൾ ഇന്ത്യ, ഒഎൻജിസി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, യു പി എൽ, ടാറ്റാ സ്റ്റീൽ തുടങ്ങിയ കമ്പനികൾ ആണ് ഇന്ന് ഓഹരിവിപണിയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, എസ് ബി ഐ ലൈഫ് ഇൻഷുറൻസ്, അൾട്രാടെക് സിമന്റ്, നെസ്‌ലെ ഇന്ത്യ, തുടങ്ങിയ കമ്പനികൾക്ക് ഇന്ന് ഓഹരി വിപണിയിൽ തിരിച്ചടി നേരിട്ടു.

Latest Videos

undefined

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 100 രൂപയുടെ വർധന ഉണ്ടായ ശേഷമാണ് ഇന്ന് 40 രൂപയുടെ കുറവുണ്ടായത്.

ഇന്ന് 22 കാരറ്റ് സ്വർണത്തിൽ ഗ്രാമിന് 4730 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 37840 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണ്ണത്തിന് ഇന്നത്തെ വിലയിൽ ഗ്രാമിന് 30 രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 3910 രൂപ നിരക്കിലാണ് ഇന്ന് 18 കാരറ്റ് സ്വർണത്തിന്റെ വിപണനം. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ വില. സാധാരണ വെള്ളിക്ക് 73 രൂപയാണ് ഇന്നത്തെ വില.
 

click me!