കൊവിഡ് വ്യാപനം ഉയർത്തുന്ന ഭീഷണികൾക്കിടയിലും ഫാർമ കമ്പനികളുടെ ഓഹരികളുടെ മൂല്യം ഇടിയുകയാണ് ചെയ്തത്
മുംബൈ: ഇന്ന് പ്രീ ഓപ്പൺ സെഷനിൽ നേട്ടത്തോടെ തുടങ്ങി ഇന്ത്യൻ ഓഹരി സൂചികകൾ. സെൻസെക്‌സ് 95 പോയിന്റും നിഫ്റ്റി 17,800 പോയിന്റും ഉയർന്നു. ഇന്നലെ സെൻസെക്‌സ് 621.31 പോയിന്റ് ഇടിഞ്ഞ് 59,601.84 ലാണ് ക്ലോസ് ചെയ്തത്. അതുപോലെ എൻഎസ്ഇ നിഫ്റ്റി 179.35 പോയിന്റ് ഇടിഞ്ഞ് 17745.90 ൽ ക്ലോസ് ചെയ്തു.
ഇന്ന് ആദ്യ സെഷനിൽ സെൻസെക്‌സ് 400 പോയിന്റ് ഉയർന്ന് 60000 ത്തിന് മുകളിലേക്ക് തിരിച്ചെത്തി. നിഫ്റ്റി50 സൂചിക 17800 ന് മുകളിലെത്താനും ഇന്നത്തെ ആദ്യ സേഷനിലെ മുന്നേറ്റത്തിലൂടെ സാധിച്ചു. ടൈറ്റൻ ഓഹരികൾ മൂന്ന് ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ കൊവിഡ് വ്യാപനം ഉയർത്തുന്ന ഭീഷണികൾക്കിടയിലും ഫാർമ കമ്പനികളുടെ ഓഹരികളുടെ മൂല്യം ഇടിയുകയാണ് ചെയ്തത്.
വ്യാഴാഴ്ച രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 74.42 എന്ന നിലയിലെത്തി. പണപ്പെരുപ്പം കുറയ്ക്കുന്നതിന് പ്രതീക്ഷിച്ചതിലും വേഗത്തിൽ യുഎസ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉയർത്തുമെന്ന സൂചന ആഗോള നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്.