വെള്ളിയാഴ്ച രൂപയുടെ മൂല്യം 25 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 74.15 എന്ന നിലയിലെത്തി.
മുംബൈ: ആഴ്ചയിലെ ആദ്യ പ്രവർത്തി ദിവസത്തിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി ഇന്ത്യൻ ഓഹരി സൂചികകൾ. സെൻസെക്സ് 0.17 ശതമാനം ഉയർന്ന് 61329.57 ലും നിഫ്റ്റി 18301.85 ലുമാണ് വ്യാപാരം ആരംഭിച്ചത്. എനർജി, ഓട്ടോ, ഓയിൽ ഗ്യാസ് സെക്ടറുകളിലെ ഓഹരികൾ നേടിയെ മുന്നേറ്റം മറ്റ് മേഖലാ ഓഹരികളുടെ ഇടിവിനെ മറികടക്കാൻ ഓഹരി സൂചികകളെ സഹായിച്ചു. ബിഎസ്ഇയിലെ 19 മേഖലാ സൂചികകളിൽ 12 ഉം മുന്നേറിയത് നേട്ടമായി.
വെള്ളിയാഴ്ച രൂപയുടെ മൂല്യം 25 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ 74.15 എന്ന നിലയിലെത്തി. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ച് വിപണിയിൽ, രൂപ ഡോളറിനെതിരെ 74.05 എന്ന ഉയർന്ന നിരക്കിലും 74.21 എന്ന താഴ്ന്ന നിലയിലുമാണ്. അവസാനം 73.90 എന്ന നിലയേക്കാൾ 25 പൈസ കുറഞ്ഞ് 74.15 ൽ എത്തി.