രാവിലെ 9.16 ന് സെൻസെക്സ് 1,326.62 പോയിന്റ് ഇടിഞ്ഞു. 2.44 ശതമാനമാണ് ഇടിവ്. 53007.19 പോയിന്റിലാണ് സെൻസെക്സ് ഇന്ന് വ്യാപാരം തുടങ്ങിയത്
മുംബൈ: ഇന്ത്യൻ ആഭ്യന്തര ഓഹരി സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് കനത്ത നഷ്ടത്തിൽ. നിഫ്റ്റി 16000ത്തിന് താഴേക്ക് പോയപ്പോൾ ബോംബെ ഓഹരി സൂചിക 1300 പോയിന്റോളം ഇടിഞ്ഞാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്..
രാവിലെ 9.16 ന് സെൻസെക്സ് 1,326.62 പോയിന്റ് ഇടിഞ്ഞു. 2.44 ശതമാനമാണ് ഇടിവ്. 53007.19 പോയിന്റിലാണ് സെൻസെക്സ് ഇന്ന് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി ഇന്ന് 357.40 പോയിന്റ് ഇടിഞ്ഞു. 15888 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക ഇന്ന് വ്യാപാരം ആരംഭിച്ചത്.
561 ഓഹരികളുടെ മൂല്യം ഇന്ന് ഉയർന്നു. 1588 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 121 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായിട്ടില്ല. മാരുതി സുസുകി, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോർസ്, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്കാണ് ഇന്ന് കൂടുതൽ നഷ്ടമുണ്ടായത്. ഒഎൻജിസി, കോൾ ഇന്ത്യ, ഹിന്റാൽകോ ഇന്റസ്ട്രീസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം ഇന്ന് ഉയർന്നു.