വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 848.40 പോയിന്റ് മുന്നേറി. 1.46 ശതമാനം ഉയർന്ന് 58862.57 പോയിന്റിലാണ് സെൻസെക്സ് നിൽക്കുന്നത്
മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾക്ക് ബജറ്റ് ദിനത്തിൽ നേട്ടം. ഇന്ന് രാവിലെ മുതൽ തുടർന്ന കുതിപ്പ് വ്യാപാരം അവസാനിക്കുമ്പോഴും നിലനിർത്താൻ ഓഹരി വിപണികൾക്ക് സാധിച്ചു. മെറ്റൽ, ഫാർമ, കാപിറ്റൽ ഗുഡ്സ് ഓഹരികളുടെ മുന്നേറ്റമാണ് നേട്ടത്തിന് കാരണം.
വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 848.40 പോയിന്റ് മുന്നേറി. 1.46 ശതമാനം ഉയർന്ന് 58862.57 പോയിന്റിലാണ് സെൻസെക്സ് നിൽക്കുന്നത്. നിഫ്റ്റി 237 പോയിന്റ് ഉയർന്നു. 1.37 ശതമാനം നേട്ടത്തോടെ 17567 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ഇന്ന് 1683 ഓഹരികൾ മുന്നേറിയപ്പോൾ 1583 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 98 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.
undefined
ടാറ്റ സ്റ്റീൽ, സൺ ഫാർമ, ഇന്റസ്ഇന്റ് ബാങ്ക്, ശ്രീ സിമന്റ്സ്, ഹിന്റാൽകോ ഇന്റസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയിൽ ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയ പ്രധാന കമ്പനികൾ. ബിപിസിഎൽ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ പ്രധാന ഓഹരികളുടെ മൂല്യം ഇടിഞ്ഞു.
മേഖലകൾ തിരിച്ച് വിശകലനം ചെയ്യുമ്പോൾ ഇന്ന് ഓട്ടോ, ഓയിൽ ആന്റ് ഗ്യാസ് സെക്ടറുകളിൽ തിരിച്ചടി നേരിട്ടു. അതേസമയം ബാങ്ക്, കാപിറ്റൽ ഗുഡ്സ്, എഫ്എംസിജി, ഫാർമ, ഐടി, റിയാൽറ്റി, മെറ്റൽ ഓഹരികൾ ഒന്ന് മുതൽ അഞ്ച് ശതമാനം വരെ മുന്നേറി. ബിഎസ്ഇ മിഡ്‌ക്യാപ്, സ്മോൾക്യാപ് ഓഹരികൾ ഒരു ശതമാനം വീതം ഉയർന്നു.