ഓഹരി വില്‍പ്പന: ഡിഎല്‍എഫില്‍ നിന്ന് സിംഗപ്പൂര്‍ സര്‍ക്കാര്‍ പിന്‍മാറുന്നു

By Web Team  |  First Published Apr 10, 2019, 12:52 PM IST

1,298 കോടി രൂപയ്ക്കാണ് സിംഗപ്പൂര്‍ സര്‍ക്കാരിന്‍റെ ഓഹരി വില്‍പ്പന നടന്നത്. ഇതോടെ ഡിഎല്‍എഫിന്‍റെ ഓഹരി മൂല്യം എട്ട് ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തി. 

മുംബൈ: റിയല്‍റ്റി കമ്പനിയായ ഡിഎല്‍എഫിന്‍റെ 6.8 കോടി ഓഹരികള്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ വില്‍പ്പന നടത്തി. ഓപ്പണ്‍ മാര്‍ക്കറ്റ് വില്‍പ്പനയാണ് നടന്നത്.

1,298 കോടി രൂപയ്ക്കാണ് സിംഗപ്പൂര്‍ സര്‍ക്കാരിന്‍റെ ഓഹരി വില്‍പ്പന നടന്നത്. ഇതോടെ ഡിഎല്‍എഫിന്‍റെ ഓഹരി മൂല്യം എട്ട് ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തി. 

Latest Videos

ഡിസംബര്‍ 31 ലെ കണക്ക് പ്രകാരം 7.32 കോടി ഓഹരികളാണ് ഡിഎല്‍എഫില്‍ സിംഗപ്പൂര്‍ സര്‍ക്കാരിനുണ്ടായിരുന്നത്. കമ്പനിയുടെ 4.11 ശതമാനം ഓഹരികള്‍ വരും ഇത്. 

click me!