Stock Market Live : രണ്ട് ദിവസത്തെ തിരിച്ചടിയിൽ നിന്ന് കരകയറി ഓഹരി സൂചികകൾ, സെൻസെക്സും നിഫ്റ്റിയും മുന്നേറി

By Web Team  |  First Published Feb 15, 2022, 7:09 PM IST

തുടർച്ചയായ രണ്ട് ദിവസത്തെ തിരിച്ചടിക്ക് ശേഷം നേട്ടത്തോടെ ക്ലോസ് ചെയ്ത് ഇന്ത്യൻ ഓഹരി സൂചികകൾ. ഞെട്ടിയെന്ന് 17300 പോയിന്റിന് മുകളിലേക്ക് മുന്നേറി. സെൻസെക്സ് 1,736.21 പോയിന്റ് ഉയർന്ന് 58,142.05 പോയിന്റിലാണ് ക്ലോസ് ചെയ്തത്.


മുംബൈ : തുടർച്ചയായ രണ്ട് ദിവസത്തെ തിരിച്ചടിക്ക് ശേഷം നേട്ടത്തോടെ ക്ലോസ് ചെയ്ത് ഇന്ത്യൻ ഓഹരി സൂചികകൾ (Stock Market ). ഞെട്ടിയെന്ന് 17300 പോയിന്റിന് മുകളിലേക്ക് മുന്നേറി. സെൻസെക്സ് (Sensex) 1,736.21 പോയിന്റ് ഉയർന്ന് 58,142.05 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 509.70 പോയിന്റ് നേട്ടത്തോടെ 17,352.50 ലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. 1996 ഓഹരികൾ മുന്നേറി. 1286 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 90 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല.

Latest Videos

undefined

 ടാറ്റാ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ശ്രീ സിമന്റ്സ്, ഹീറോ മോട്ടോകോർപ് തുടങ്ങിയവർ കമ്പനികളാണ് ഇന്ന് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. സിപ്ല, ഒഎൻജിസി തുടങ്ങിയ കമ്പനികൾക്ക് ഇന്ന് ഓഹരിവിപണിയിൽ തിരിച്ചടി നേരിട്ടു.

 എല്ലാ മേഖല സൂചികകളും ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. ഓട്ടോ, ബാങ്ക്, റിയാൽറ്റി, ക്യാപിറ്റൽ ഗുഡ്സ്, പൊതുമേഖലാ ബാങ്ക്, ഐടി, എഫ്എംസിജി തുടങ്ങിയ സൂചികകൾ 2-3 ശതമാനം മുന്നേറി. ബിഎസ്സി മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടു ശതമാനത്തോളം നേട്ടമുണ്ടാക്കി.

ഇന്ത്യ ആദ്യ അഞ്ചിൽ: ലോകത്ത് ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന രാജ്യം; അഭിമാന നേട്ടം

ദില്ലി: ലോകത്ത് ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന (Ease of Doing Business) അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ (India). 500 ലേറെ ഗവേഷകർ ചേർന്ന് തയ്യാറാക്കിയ ഗ്ലോബൽ എന്റർപ്രണർഷിപ്പ് മോണിറ്റർ റിപ്പോർട്ട് 2021-22 (The Global Entrepreneurship Monitor (GEM) 2021/2022 report) ലാണ് ഇന്ത്യ ഈ അഭിമാനാർഹമായ നേട്ടമുണ്ടാക്കിയത്. 

ദുബൈ എക്സ്പോയിലാണ് (Dubai Expo) റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ലോകത്തെ 47 ഓളം പ്രമുഖ സാമ്പത്തിക ശക്തികൾക്കിടയിൽ 2000 ത്തിലേറെ പേരിൽ നിന്നായി അഭിപ്രായം തേടിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.സർവേയിൽ പങ്കെടുത്ത 82 ശതമാനം പേരും ഇന്ത്യയിൽ വളരെ എളുപ്പത്തിൽ ബിസിനസ് തുടങ്ങാൻ കഴിയുമെന്നാണ് അഭിപ്രായപ്പെട്ടത്. പ്രാദേശിക സംരംഭകത്വ സാഹചര്യം, സംരംഭകത്വ പ്രവർത്തനം, സംരംഭകരോടുള്ള മനോഭാവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളോടാണ് സർവേയിൽ പങ്കെടുത്തവർ പ്രതികരിച്ചത്.

ഇന്ത്യയിൽ ബിസിനസ് തുടങ്ങാൻ വളരെയേറെ സാധ്യതകളുണ്ടെന്നാണ് ഭൂരിഭാഗം അഭിപ്രായപ്പെട്ടത്. 86 ശതമാനം ഇന്ത്യാക്കാരും കരുതുന്നത് തങ്ങൾക്ക് ബിസിനസ് തുടങ്ങാനുള്ള ശേഷിയും അറിവുമുണ്ടെന്നാണ്. സർവേയിൽ പങ്കെടുത്ത 54 ശതമാനം പേരും തകർച്ച ഭയന്ന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബിസിനസ് തുടങ്ങാൻ മടിക്കുന്നവരാണ്. പേടി മൂലം ബിസിനസ് തുടങ്ങാൻ മടിക്കുന്ന കൂടുതൽ പേരുള്ള രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ.

ലോകത്തെ കുറഞ്ഞ വ്യക്തിഗത വരുമാനമുള്ള രാജ്യങ്ങളിൽ എളുപ്പത്തിൽ ബിസിനസ് തുടങ്ങാനാവുന്ന ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക സഹായം, സർക്കാർ നയം, ബിസിനസിനുള്ള പിന്തുണ, നികുതിയും നടപടിക്രമങ്ങളും, സർക്കാരിന്റെ സംരംഭകത്വ പദ്ധതികൾ തുടങ്ങിയവയെല്ലാം പുതുസംരംഭകർക്ക് സഹായകരമാണെന്ന് റിപ്പോർട്ട് പറയുന്നു.

click me!