Share Market Today: അവധി ആഘോഷിച്ച് വിപണി; ആഹ്ളാദ തിമിർപ്പിൽ നിക്ഷേപകർ

By Web Team  |  First Published Aug 31, 2022, 10:59 AM IST

മെയ് 20ന് ശേഷം സൂചികകൾഏറ്റവും വലിയ നേട്ടത്തിലായിരുന്നു ഇന്നലെ. വിപണികളിൽ നിന്നും ലാഭം വാരിക്കൂട്ടി നിക്ഷേപകർ. രൂപയുടെ മൂല്യവും ഉയർന്നു


മുംബൈ: രാജ്യത്ത് ഗണേശ ചതുർത്ഥി ആഘോഷത്തെ തുടർന്ന് ഇന്ന് ഓഹരി വിപണി അടഞ്ഞ് കിടക്കും.  നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്ഇ) മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) 9:15 മുതൽ 3:30 വരെ വ്യാപാരം നടത്തില്ല.  സെപ്റ്റംബർ 1 വ്യാഴാഴ്ച അതായത് നാളെ മാത്രമേ ഇനി വ്യാപാരം ഉണ്ടാകുകയുള്ളൂ. ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ഫോറെക്സ് വിപണിയും ഇന്ന് അവധിയാണ്. 

Read Also: നീലക്കടലിന് നടുവിലെ കൊട്ടാരം; അനന്ത് അംബാനിയുടെ ലക്ഷ്വറി വില്ല

Latest Videos

undefined

ഓഗസ്റ്റിൽ ഇതിനു മുൻപ്, യഥാക്രമം മുഹറം, സ്വാതന്ത്ര്യദിനം എന്നിവ കണക്കിലെടുത്ത് യഥാക്രമം ഓഗസ്റ്റ് 9 നും ഓഗസ്റ്റ് 15 നും ഓഹരി വിപണി അടച്ചിരുന്നു. 2022 കലണ്ടർ വർഷത്തിൽ എത്ര ദിവസം വിപണി അടഞ്ഞ് കിടക്കും എന്നുള്ളത് ബിഎസ്ഇയുടെ https://www.bseindia.com/ എന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. 

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർന്നു തന്നെ തുടരും എന്നറിയിച്ചതിനു ശേഷം വിപണിയിൽ നിന്നും തിങ്കളാഴ്ച പിൻവലിഞ്ഞ നിക്ഷേപകർ ഇന്നലെ ഓഹരികൾ വാങ്ങിക്കൂട്ടി. ഇതോടെ ഇന്ത്യൻ സൂചികകൾ മൂന്ന് മാസത്തിനിടെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചു.  

ഇന്നലെ ബിഎസ്ഇ സെൻസെക്‌സ് 1,564 പോയിന്റ് അഥവാ 2.7 ശതമാനം ഉയർന്ന് 59,537ലും എൻഎസ്ഇ നിഫ്റ്റി 2.58 ശതമാനം ഉയർന്ന് 17,759.30ലും എത്തിയതോടെ നിക്ഷേപകർ ആഘോഷത്തിലാണ്.  മെയ് 20ന് ശേഷം സൂചികകൾക്കുണ്ടായ ഏറ്റവും വലിയ നേട്ടമാണിത്.

Read Also: ലോക സമ്പന്നരിൽ മൂന്നാമൻ; അദാനിയുടെ വിലപിടിപ്പുള്ള 10 ആസ്തികൾ

അതേസമയം രൂപയുടെ മൂല്യം 50 പൈസ ഉയർന്ന് ഡോളറിനെതിരെ 79.46 എന്ന നിലയിലെത്തി, ഇത് ഒരു വർഷത്തെ ഏറ്റവും വലിയ പ്രതിദിന നേട്ടമാണ്. രൂപ ശക്തിപ്പെടുമ്പോൾ, എഫ്‌ഐഐകൾക്ക് അവരുടെ രാജ്യങ്ങളിലേക്ക് പണം അയക്കുമ്പോൾ കൂടുതൽ ഡോളർ ലഭിക്കുന്നതിനാൽ നേട്ടമുണ്ടാകും.

click me!