Share Market Today: വിപണി തിരിച്ചുവരവിന്റെ പാതയിൽ; സെൻസെക്‌സ് 170 പോയിന്റ് ഉയർന്നു

By Web Team  |  First Published Jan 30, 2023, 4:54 PM IST

മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞ ഓഹരി വിപണി ഇന്ന് മികച്ച തിരിച്ചുവരവ് നടത്തി.  നിഫ്റ്റി 17,650ൽ എത്തി. ഐടി ഓഹരികൾ നേട്ടത്തിൽ
 


മുംബൈ: അദാനി ഓഹരികൾ കൂപ്പ് കുത്തിയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് സെഷനുകളിലായി മോശം പ്രകടനം കാഴ്ചവെച്ച ഓഹരി വിപണി നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. പ്രധാന സൂചികകകളായ ബിഎസ്ഇ സെൻസെക്‌സ്  59,500 ലും എൻഎസ്ഇ നിഫ്റ്റി 45 പോയിന്റ് ഉയർന്ന് 17,649 ലും വ്യാപാരം അവസാനിപ്പിച്ചു. 

വിപണിയിൽ ഇന്ന്, അദാനി എന്റർപ്രൈസസ്, ബജാജ് ട്വിൻസ്, അൾട്രാടെക് സിമന്റ്, എച്ച്സിഎൽ ടെക്, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, വിപ്രോ, മാരുതി, റിലയൻസ് തുടങ്ങിയ ഓഹരികൾ 1 മുതൽ 5 ശതമാനം വരെ നേട്ടമുണ്ടാക്കി.
മറുവശത്ത്, പവർ ഗ്രിഡ്, എൽ ആൻഡ് ടി, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഓട്ടോ, എച്ച്‌യുഎൽ, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവ 3 ശതമാനം വരെ ഇടിഞ്ഞു.

Latest Videos

undefined

അതേസമയം, ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.2 ശതമാനം വരെ താഴ്ന്നു. മേഖലകളിൽ, നിഫ്റ്റി ഐടി ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചു, പിഎസ്‌ബി സൂചികയ്ക്ക് പിന്നാലെ, ഓയിൽ & ഗ്യാസ് സൂചികയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 3 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിറകെ അദാനി ഓഹരികൾ കൂപ്പുകുത്തിയിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യൻ ഓഹരികൾ വെള്ളിയാഴ്ച മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു. ഇന്ന് നിഫ്റ്റിയിൽ  26 ഓഹരികൾ എണ്ണം മുന്നേറിയപ്പോൾ 24 എണ്ണം ഇടിഞ്ഞു.

അദാനി എന്റർപ്രൈസസും അദാനി പോർട്ട്‌സും 5 ശതമാനം വീതം ഉയർന്ന് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയപ്പോൾ എസിസി, അംബുജ സിമന്റ്‌സ് എന്നിവയും മുന്നേറി. മറ്റ് കമ്പനികളായ അദാനി വിൽമർ, അദാനി ഗ്രീൻ, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ എന്നിവ ഉയർന്ന വിൽപന നടത്തി.

അദാനി കമ്പനികളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഹിൻഡൻബർഗിന്റെ മോശം റിപ്പോർട്ടിന് ശേഷം കഴിഞ്ഞ രണ്ട് സെഷനുകളിലായി വിദേശ സ്ഥാപന നിക്ഷേപകർ 83.72 ബില്യൺ രൂപയുടെ ഓഹരികൾ വിറ്റു. 

click me!