വ്യാപാരത്തിന്റെ അവസാന മണിക്കൂറിൽ നേട്ടം തിരിച്ചു പിടിച്ച് വിപണി. രണ്ട് ദിവസത്തെ ഇടിവിനൊടുവിലാണ് സൂചികകൾ ഉയർന്നത്. എസ്ബിഐ, എയർടെൽ ഓഹരികൾ നേട്ടത്തിലേക്ക് നയിച്ചു
മുംബൈ: ഇന്ത്യൻ മുൻനിര സൂചികകളായ ബിഎസ്ഇ സെൻസെക്സിനെയും എൻഎസ്ഇ നിഫ്റ്റിയെയും വ്യാപാരത്തിന്റെ അവസാന മണിക്കൂറിൽ നേട്ടം തിരിച്ചു പിടിക്കാൻ സഹായിച്ച് വിപണി. സെൻസെക്സ് 223.60 പോയിൻറ് അഥവാ 0.37 ശതമാനം ഉയർന്ന് 61,133.88 ലും നിഫ്റ്റി 68 പോയിൻറ് അഥവാ 0.38 ശതമാനം ഉയർന്ന് 18,191 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിംഗ് ഗേജ് നിഫ്റ്റി ബാങ്ക് 424 പോയിൻറ് അഥവാ 0.99 ശതമാനം ഉയർന്ന് 43,252.35 ൽ അവസാനിച്ചു.
രണ്ട് മുൻനിര സൂചികകളും നഷ്ടത്തിൽ തുടങ്ങുകയും അവസാന മണിക്കൂറിൽ നേട്ടത്തിലേക്ക് അടുക്കുകയുമായിരുന്നു. രണ്ട് ദിവസത്തെ തുടർച്ചയായ ഇടിവിനൊടുവിലാനി ഇന്ന് സൂചികകൾ ഉയർന്നത്. ഭാരതി എയർടെൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഓഹരികളാണ് നേട്ടത്തിന് നേതൃത്വം നൽകിയത്.
undefined
50 ഓഹരികളുള്ള നിഫ്റ്റിയിൽ 33 എണ്ണം മുന്നേറി. ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്‌സ്, എസ്‌ബിഐ, ടാറ്റ സ്റ്റീൽ, ആക്‌സിസ് ബാങ്ക് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ അപ്പോളോ ഹോസ്‌പിറ്റൽസ്, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റാൻ, ദിവിസ് ലബോറട്ടറീസ്, അൾട്രാടെക് സിമന്റ് കമ്പനി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
നിഫ്റ്റിയിലെ 15 സെക്ടറൽ സൂചികകളിൽ 5 എണ്ണവും നഷ്ടത്തിലാണ് അവസാനിച്ചത്. എച്ച്സിഎൽ ടെക്, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ തിരഞ്ഞെടുത്ത വലിയ ഐടി ഓഹരികളുമാണ് മികച്ച നേട്ടമുണ്ടാക്കിയത്. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഫാർമ എന്നിവയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സൂചികകൾ.
ബിഎസ്‌ഇയിൽ വ്യാപാരം നടന്ന 3,628 ഓഹരികളിൽ 1,872 ഓഹരികളിൽ മുന്നേറ്റമുണ്ടായപ്പോൾ 1,607 എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തി. 149 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. 77 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലും 44 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലും എത്തി.