സെൻസെക്‌സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചു. വിപണിയിൽ ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികൾ ഏതൊക്കെയെന്ന് അറിയാം
മുംബൈ: ആഭ്യന്തര വിപണി നേട്ടം തുടരുന്നു. പ്രധന സൂചികകളായ സെൻസെക്‌സ് 177.04 പോയിന്റ് അഥവാ 0.28 ശതമാനം ഉയർന്ന് 62,681.84ലും നിഫ്റ്റി 55.20 പോയിന്റ് അഥവാ 0.30 ശതമാനം ഉയർന്ന് 18,618ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിൽ ഇന്ന് ഏകദേശം 1653 ഓഹരികൾ മുന്നേറി, 1717 ഓഹരികൾ ഇടിഞ്ഞു. 147 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയിൽ ഇന്ന് എച്ച്‌യുഎൽ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഹീറോ മോട്ടോകോർപ്പ്, സിപ്ല, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. അതേസമയം, ഇൻഡസ്ഇൻഡ് ബാങ്ക്, കോൾ ഇന്ത്യ, ബജാജ് ഫിൻസെർവ്, മാരുതി സുസുക്കി, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവ നഷ്ടത്തിലുമാണ്. മുൻനിര ഓഹരികളിൽ ഹിന്ദുസ്ഥാൻ യൂണിലിവർ 4 ശതമാനത്തിലധികം ഉയർന്ന് 2,635 രൂപയിലെത്തി. നെസ്‌ലെ ഇന്ത്യയും ഐടിസിയും സ്ഥിരമായ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
undefined
മേഖലകൾ പരിശോധിക്കുമ്പോൾ, എഫ് എം സി ജി, ഫാർമ, മെറ്റൽ സൂചികകൾ 0.5 മുതൽ 1 ശതമാനം ഉയർന്നപ്പോൾ ഓട്ടോ, റിയൽറ്റി, ക്യാപിറ്റൽ ഗുഡ് ഓഹരികളിൽ നഷ്ടം നേരിട്ടു. വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഓട്ടോയും റിയാലിറ്റിയും ഒഴികെ മിക്കവാറും എല്ലാ പ്രധാന മേഖലാ സൂചികകളും പച്ച നിറത്തിലാണ് വ്യാപാരം നടത്തിയത്.
ബി എസ് ഇ മിഡ്ക്യാപ്, ബി എസ് ഇ സ്മോൾക്യാപ് സൂചികകൾ 0.3 മുതൽ 0.4 ശതമാനം വീതം ഇടിഞ്ഞു.
എന്നാൽ യു എസ ഡോളറിനെതിരെ രൂപ വീണ്ടും ഇടിഞ്ഞു. 1.66 എന്ന നിലയിൽ നിന്ന് ഡോളറിന് 81.72 എന്ന നിലയിലാണ് ഇന്ത്യൻ രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.