Share Market Today: സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു;ടൈറ്റൻ, മാരുതി ഓഹരികൾ മുന്നേറി

By Web Team  |  First Published Dec 28, 2022, 5:15 PM IST

മാസാവസാനത്തിന് മുന്നോടിയായി സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ. നിക്ഷേപകർ ജാഗ്രത പുലർത്തി. പ്രതിരോധം തീർത്ത് മുന്നേറുന്ന ഓഹരികളെ അറിയാം 
 


മുംബൈ: സമ്മിശ്ര വിപണി സൂചനകൾക്കിടയിൽ ഇന്ത്യൻ മുൻനിര സൂചികകളായ ബി‌എസ്‌ഇ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. സെൻസെക്‌സ് 17 പോയിന്റ് അഥവാ 0.03 ശതമാനം ഇടിഞ്ഞ് 60,910.28 ലും നിഫ്റ്റി 50 9.80 പോയിന്റ് അല്ലെങ്കിൽ 0.05 ശതമാനം ഇടിഞ്ഞ് 18,122.50 ലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയിൽ 19 ഓഹരികൾ മാത്രം മുന്നേറി. 31 ഓഹരികൾ ഇടിഞ്ഞു. പവർ ഗ്രിഡ്, ടൈറ്റൻ, മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്

നിഫ്റ്റിയിലെ 15 സെക്ടറൽ സൂചികകളിൽ 9 എണ്ണവും നഷ്ടത്തിലാണ് അവസാനിച്ചത്. ഫാർമ, ഹെൽത്ത് കെയർ ഓഹരികൾ ഇന്ന് ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ച സൂചികകൾ

Latest Videos

undefined

നിഫ്റ്റി മിഡ് ക്യാപിൽ  42 ഓഹരികൾ മുന്നേറി, 56 എണ്ണം ഇടിഞ്ഞു, 2 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. അദാനി വിൽമർ, ടാറ്റ ടെലിസർവീസസ് മഹാരാഷ്ട്ര, ജെഎസ്ഡബ്ല്യു എനർജി എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നഷ്ടത്തിലായി. നിഫ്റ്റി സ്മോൾ ക്യാപിൽ   44 ഓഹരികൾ മുന്നേറി, 55 എണ്ണം ഇടിഞ്ഞു, 1 ഓഹരി മാറ്റമില്ലാതെ തുടർന്നു. ദീപക് ഫെർട്ടിലൈസേഴ്‌സ്, ലക്‌സ് ഐ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്

ബിഎസ്ഇയിൽ ട്രേഡ് ചെയ്ത 3,629 ഓഹരികളിൽ 2,079 എണ്ണം മുന്നേറി, 1,399 എണ്ണം ഇടിഞ്ഞപ്പോൾ 151 എണ്ണം മാറ്റമില്ലാതെ തുടർന്നു. 71 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലും 35 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലും എത്തി.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.87 എന്ന നിലയിലാണ്  

ഏഷ്യൻ ബെഞ്ച്മാർക്ക് സൂചികകൾ പരിശോധിക്കുമ്പോൾ, നിക്കി 225 മായി 107 പോയിന്റ് അല്ലെങ്കിൽ 0.41 ശതമാനം താഴ്ന്ന് 26,340.50 ലും ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് 8 പോയിന്റ് അല്ലെങ്കിൽ 0.26 ശതമാനം ഉയർന്ന് 3,087.57 ലും ക്ലോസ് ചെയ്തു.

click me!