Share Market Today: നേട്ടം നിലനിർത്താനാകാതെ വിപണി; സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ

By Web Team  |  First Published Sep 27, 2022, 4:36 PM IST

സെൻസെക്സും നിഫ്റ്റിയും വീണ്ടും താഴേക്ക്. ഈ ആഴ്ചയുടെ അവസാനത്തിൽ ആർബിഐ നിരക്കുകൾ ഉയർത്തിയേക്കും. ജാഗ്രതയോടെ നിക്ഷേപകർ 
 


മുംബൈ: രാവിലെ നേരിയ പുരോഗതി കൈവരിച്ച വിപണി വീണ്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ബിഎസ്ഇ സെൻസെക്‌സ് സൂചിക 37.70 പോയിന്റ് അഥവാ 0.07 ശതമാനം ഇടിഞ്ഞ് 57,107.52 ലും എൻഎസ്ഇ നിഫ്റ്റി 8.90 പോയിന്റ് അഥവാ 0.05 ശതമാനം ഇടിഞ്ഞ് 17,007.40 ലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയിലെ സമ്മർദ്ദം ആഭ്യന്തര വിപണിയെ തളർത്തി. 

നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികക 0.2 ശതമാനം വരെ നേട്ടമുണ്ടാക്കി. മേഖലകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി ഐടി, എഫ്എംസിജി, ഫാർമ സൂചികകൾ 0.6 ശതമാനത്തിനും 0.9 ശതമാനത്തിനും ഇടയിൽ മുന്നേറിയിട്ടുണ്ട്. അതേസമയം നിഫ്റ്റി മെറ്റൽ, ഫിനാൻഷ്യൽ സർവീസസ് സൂചികകൾ 0.89 ശതമാനം വീതം ഇടിഞ്ഞു.

Latest Videos

undefined

Read Also: നിക്ഷേപിക്കാം പണം വാരാം; ഫിക്സഡ് ഡെപ്പോസിറ്റുകളുടെ നിരക്ക് ഉയർത്തി ഈ ബാങ്ക്

ആർബിഐയുടെ ധന നയ യോഗം ഈ ആഴ്ച നടക്കാനിരിക്കെ നിക്ഷേപകർ ആശങ്കയിലാണ്. പണപ്പെരുപ്പം തുടർച്ചയായ എട്ടാം മാസവും ആർബിഐയുടെ പരിധിക്ക് മുകളിൽ എത്തിയതിനാൽ പലിശ നിരക്ക് ഉയർത്തുമെന്ന കാര്യത്തിൽ നിക്ഷേപകർക്ക് സംശയമില്ല. എന്നാൽ എത്രത്തോളം നിരക്ക് വർധന ഉണ്ടാവുമെന്ന കാര്യത്തിൽ നിക്ഷേപകർ ആശങ്കയിലാണ്. കൂടെ യുഎസ് ഫെഡറൽ നിരക്ക് വർധിപ്പിച്ചതോടു കൂടി ഡോളർ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. 
 
ഇതോടെ രൂപയുടെ മൂല്യം എക്കാലത്തെയും ഏറ്റവും വലിയ ഇടിവിലേക്ക് എത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലാണ് നിലവിലുള്ളത്. 82 വരെ രൂപയുടെ മൂല്യം എത്തിയേക്കാം എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 81.50 എന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്.   

click me!