Share Market Today: നേട്ടം തുടരാനാകാതെ വിപണി; നഷ്ടത്തിലേക്ക് വീണ ഓഹരികൾ ഇവയാണ്

By Web Team  |  First Published Aug 25, 2022, 4:42 PM IST

രാവിലെ വിപണി നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. പകൽ സമയത്ത് ഉയർന്ന സൂചികകൾ വ്യപാരം അവസാനിക്കുമ്പോൾ ഇടിഞ്ഞു. 
 


മുംബൈ: ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 11 പോയിന്റ് അഥവാ 0.53 ശതമാനം ഇടിഞ്ഞ് 58,775 ലും  നിഫ്റ്റി  83 പോയിന്റ് അഥവാ 0.47 ശതമാനം താഴ്ന്ന് 17,522 ലും വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് പകൽ സമയത് നിഫ്റ്റി സൂചിക 17,727 എന്ന ഉയർന്ന നിലയിലേക്ക് എത്തിയിരുന്നു. 

Read Also: കയറ്റുമതി ഇറക്കുമതി ഡാറ്റ അനധികൃതമായി പുറത്തുവിടുന്നത് കുറ്റം; ശിക്ഷ ഇങ്ങനെ

Latest Videos

undefined

ശ്രീ സിമന്റ്, ദിവിസ് ലാബ്‌സ്, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഗ്രാസിം, എസ്‌ബിഐ ലൈഫ് എന്നിവ ഇന്ന് വിപണിയിൽ നേട്ടമുണ്ടാക്കി. അതേസമയം അദാനി പോർട്ട്‌സ്, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, എൻ‌ടി‌പി‌സി, ടി‌സി‌എസ്, ആക്‌സിസ് ബാങ്ക്, പവർഗ്രിഡ്, എച്ച്‌ഡി‌എഫ്‌സി എന്നിവ പിറകിലാണ്. മാരുതി സുസുക്കി, എസ്ബിഐ, ടൈറ്റൻ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്സ് എന്നിവ നേരിയ നേട്ടം കൈവരിച്ചു.

ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.2 ശതമാനം വരെ ഉയർന്നു. മേഖലകളിൽ, നിഫ്റ്റി പിഎസ്‌യു ബാങ്ക് എന്നിവ 2.74 ശതമാനം വരെ ഉയർന്നു, റിയൽറ്റി  സൂചിക 1.47 ശതമാനം ഉയർന്നു. മറ്റ് എല്ലാ സൂചികകളും നെഗറ്റീവ് സോണിൽ വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയിൽ താരതമ്യേന കൂടുതൽ നേട്ടമുണ്ടായിട്ടുണ്ട്. വിപണിയുടെ കുതിപ്പും മെച്ചപ്പെട്ട സാമ്പത്തിക വീക്ഷണവും കൊണ്ട് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ ഓഹരി വിപണിയിൽ മികച്ച തിരിച്ചുവരവ് നടത്തി. ബാങ്ക് സൂചിക കഴിഞ്ഞ മൂന്ന് മാസത്തിനിടെ 16 ശതമാനം ഉയർന്നു. 

വ്യാപാരം അവസാനിക്കുമ്പോൾ ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറിനെതിരെ 79.88 എന്ന നിരക്കിലായിരുന്നു. ഇന്നലെ  79.81 എന്ന നിരക്കിലാണ് രൂപ വ്യാപരം അവസാനിപ്പിച്ചത്.

click me!