Share Market Today: വിപണി ഉണർന്നു, സൂചികകൾ ഉയർന്നു; നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്

By Web Team  |  First Published Aug 24, 2022, 5:26 PM IST

ചാഞ്ചാട്ടത്തിനൊടുവിൽ നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 
 


മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. രണ്ട് ദിവസമായി സൂചികകൾ നഷ്ടത്തിലാണ്. സെൻസെക്സ് 54.13 പോയിൻറ് അഥവാ 0.09 ശതമാനം  ഉയർന്ന് 59085.43 എന്ന നിലയിലും നിഫ്റ്റി 27.50 പോയിൻറ് അഥവാ 0.16 ശതമാനം ഉയർന്ന് 17605 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Read Also : പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് തൊഴിൽ; പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം എന്താണെന്നറിയാം

Latest Videos

undefined

വിപണിയിൽ ഇന്ന് ഏകദേശം 2076 ഓഹരികൾ മുന്നേറി. 1259 ഓഹരികൾ ഇടിഞ്ഞു, 131 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റിയിൽ ഇന്ന് അപ്പോളോ ഹോസ്പിറ്റൽസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഒഎൻജിസി, എൻടിപിസി, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. അതേസമയം ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ദിവിസ് ലബോറട്ടറീസ്, സൺ ഫാർമ, ടിസിഎസ് എന്നീ ഓഹരികൾ നഷ്ടത്തിലുമാണ്.

സെൻസെക്‌സിൽ 2.37 ശതമാനം നേട്ടമുണ്ടാക്കിയ എൻടിപിസിയാണ് ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ചത്. ഇൻഡസ്ഇൻഡ് ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, പവർ ഗ്രിഡ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികൾ. 

മേഖലകളെ പരിശോധിക്കുമ്പോൾ റിയൽറ്റി സൂചിക ഒരു ശതമാനവും ബാങ്ക്, ക്യാപിറ്റൽ ഗുഡ്‌സ്, മെറ്റൽ സൂചികകൾ 0.5 ശതമാനം വീതവും ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു.

Read Also: അവധിക്കാലം പൊളിക്കും, റൺവേയിലേക്ക് പുതിയ താരങ്ങൾ; ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ ഫ്ലൈറ്റുകൾ

രൂപയുടെ മൂല്യം ഇന്നലെ വ്യാപാരം അവസാനിപ്പിച്ചതുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ തോതിൽ ഉയർന്നു. ഒരു ഡോളറിന് 79.81 എന്ന നിലയിലാണ് ഇന്ത്യൻ രൂപ ഇന്ന്] വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ ഡോളറിനെതിരെ 79.86 79.86 ആയിരുന്നു രൂപയുടെ വിനിമയ നിരക്ക്. 

ഇന്നലെ  ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് ടെലിവിഷൻ വാർത്താ ശൃംഖലയായ എൻഡിടിവിയുടെ  ഓഹരികൾ സ്വന്തമാക്കാനുള്ള നീക്കം നടത്തിയതിന് ശേഷം എൻഡിടിവി ഓഹരി വില ഇന്ന് ബിഎസ്ഇയിൽ 3 ശതമാനത്തിലധികം ഉയർന്ന് 380 രൂപയിലെത്തി.  

click me!