Share Market Today: ഐടി മേഖലയിൽ കുതിപ്പ്; സാമ്പത്തിക ഓഹരികളും മുന്നേറി

By Web Team  |  First Published Jan 23, 2023, 5:00 PM IST

ബാങ്കുകൾ ത്രൈമാസ കണക്കുകൾ പുറത്ത് വിട്ടതോടെ വിപണിയിൽ സാമ്പത്തിക ഓഹരികൾ ഉയർന്നു. ഐടി ഓഹരികൾ ശക്തമായി മുന്നേറി. നേട്ടത്തിലുള ഓഹരികൾ ഇവയാണ് 
 


മുംബൈ: രാജ്യത്തെ ചില ബാങ്കുകൾ ത്രൈമാസ കണക്കുകൾ പുറത്ത് വിട്ടതോടെ വിപണിയിൽ സാമ്പത്തിക ഓഹരികൾ ഉയർന്നു. രൂപയുടെ മൂല്യം ശക്തിപ്പെട്ടതും ഐടി ഓഹരികളിലെ ശക്തമായ പ്രകടനവും വിപണിയെ തുണച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 500 പോയിന്റ് ഉയർന്ന് ദിവസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യാപാരം അവസാനിപ്പിക്കുമ്പോൾ 60,942 ലായിരുന്നു സെൻസെക്സ്. എൻഎസ്ഇ നിഫ്റ്റി 91 പോയിന്റ് ഉയർന്ന് 18,119 ൽ വ്യാപാരം അവസാനിപ്പിച്ചു. 

സെൻസെക്സിൽ ഇന്ന് സൺ ഫാർമ, എച്ച്‌യുഎൽ, ടിസിഎസ്, ടെക് എം, ഇൻഫോസിസ്, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎൽ ടെക്, ഭാരതി എയർടെൽ എന്നീ ഓഹരികൾ ഒന്ന് മുതൽ രണ്ട് ശതമാനം വരെ നേട്ടമുണ്ടാക്കി. നിഫ്റ്റിയിൽ  അൾട്രാടെക് സിമന്റ് 4 ശതമാനത്തിലധികം ഇടിഞ്ഞു, ഗ്രാസിം, എൻ‌ടി‌പി‌സി, ജെ‌എസ്‌ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ എന്നിവ ഉയർന്നു. 

Latest Videos

undefined

ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.4 ശതമാനം മുതൽ 7 ശതമാനം വരെ ഉയർന്നു. ഡെൽഹിവെരി, ടോറന്റ് പവർ, പെർസിസ്റ്റന്റ് സിസ്റ്റംസ്, ടാറ്റ എൽക്‌സി, ബജാജ് ഹോൾഡിംഗ്‌സ്, എയു ബാങ്ക് എന്നിവ ഉയർന്നു. സ്മോൾക്യാപ് സൂചികയിൽ 0.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.

മേഖലാപരമായി, നിഫ്റ്റി ഐടി ഏകദേശം 2 ശതമാനം നേട്ടം കൈവരിച്ചു, തുടർന്ന് ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഫാർമ സൂചികകളിൽ ഏകദേശം 1 ശതമാനം ഉയർന്നു. ലോഹങ്ങളും റിയാലിറ്റിയും മാത്രമാണ് താഴ്ന്ന നിലയിലായത്.

വാരാന്ത്യത്തിൽ മൂന്നാം പാദത്തിൽ അറ്റാദായത്തിലെ ഉയർച്ചയും ആരോഗ്യകരമായ വായ്പാ വളർച്ചയും റിപ്പോർട്ട് ചെയ്തതിന് ശേഷം സ്വകാര്യ വായ്പാ ദാതാക്കളായ ഐസിഐസിഐ ബാങ്കും കൊട്ടക് മഹീന്ദ്ര ബാങ്കും ഒരു ശതമാനം വീതം മുന്നേറി. ഡിസംബർ പാദത്തിൽ കിട്ടാക്കടം വർധിച്ചതിനാൽ യെസ് ബാങ്കിന്റെ ഓഹരികൾ ഇടിഞ്ഞു.

click me!