യുഎസ് ഫെഡറൽ റിസർവിന്റെ അവസാന പോളിസി മീറ്റിംഗിന്റെ മിനിറ്റ്സ് പുറത്തുവിടുന്നതിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പുലർത്തി. നഷ്ടം നേരിട്ട ഓഹരികൾ ഇവയാണ്
മുംബൈ: യുഎസ് ഫെഡറൽ റിസർവിന്റെ അവസാന പോളിസി മീറ്റിംഗിന്റെ മിനിറ്റ്സ് പുറത്തുവിടുന്നതിന് മുന്നോടിയായി ആഗോള സൂചികകൾ ജാഗ്രതയോടെയുള്ള സമീപനം കാഴ്ച വെച്ചതിനാൽ ആഭ്യന്തര ഓഹരി വിപണികൾ നഷ്ടം നേരിട്ടു. ഈ പശ്ചാത്തലത്തിൽ, ബിഎസ്ഇ സെൻസെക്‌സ് ആദ്യ വ്യാപാരത്തിലെ നിരക്കിൽ നിന്നും 550 പോയിന്റ് ഇടിഞ്ഞു. വ്യാപാരം അവസാനിക്കുമ്പോൾ ബി എസ് ഇ സെൻസെക്‌സ് 519 പോയിന്റ് അല്ലെങ്കിൽ 0.84 ശതമാനം ഇടിഞ്ഞ് 61,145 ൽ ആയിരുന്നു. എൻഎസ്ഇ നിഫ്റ്റി148 പോയിന്റ് അല്ലെങ്കിൽ 0.81 ശതമാനം ഇടിഞ്ഞ് 18,160 ൽ വ്യാപാരം അവസാനിപ്പിച്ചു
നിഫ്റ്റിയിൽ ഇന്ന്, അദാനി പോർട്ട്‌സ്, ഹിൻഡാൽകോ, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി, ടെക് എം, റിലയൻസ് ഇൻഡസ്ട്രീസ്, ഹീറോ മോട്ടോകോർപ്പ്, ഇൻഫോസിസ്, ഗ്രാസിം, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ് ഓഹരികൾ 1.5 ശതമാനം മുതൽ 2 ശതമാനം വരെ ഇടിഞ്ഞു.
undefined
ബിഎസ്‌ഇ മിഡ്‌ക്യാപ്പ് സൂചിക 0.15 ശതമാനം ഇടിഞ്ഞു. അതേസമയം സ്‌മോൾക്യാപ്പ് സൂചിക 0.01 ശതമാനം ഉയർന്നു. മേഖലകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക ഒഴികെ മറ്റെല്ലാം ഇടിഞ്ഞു. പിഎസ്‌യു ബാങ്ക് സൂചിക 1.4 ശതമാനമാണ് ഇടിഞ്ഞത്. . നിഫ്റ്റി ഐടി, റിയാലിറ്റി സൂചികകൾ ഏറ്റവും കൂടുതൽ ഇടിഞ്ഞു, 1.5 ശതമാനം വരെ താഴ്ന്നു.
ആഗോള സൂചനകൾ പരിശോധിക്കുമ്പോൾ, നിക്ഷേപകർ പണപ്പെരുപ്പ സമ്മർദങ്ങളും സെൻട്രൽ ബാങ്ക് പലിശനിരക്കിന്റെ സാധ്യതയും വിലയിരുത്തുന്നത് തുടർന്നതിനാൽ യൂറോപ്യൻ വിപണികൾ നേരിയ തോതിൽ താഴ്ന്നു. ചൈനയിൽ വർദ്ധിച്ചുവരുന്ന കോവിഡ് ആശങ്കകൾക്കിടയിൽ ഏഷ്യ-പസഫിക്കിലെ ഓഹരികൾ ഇന്ന് കൂടുതലും ഇടിഞ്ഞു,