Share Market Today: നഷ്ടത്തിൽ നിന്നും തലപൊക്കി സൂചികകൾ; സെൻസെക്സ് 96 പോയിന്റ് ഉയർന്നു

By Web Team  |  First Published Oct 20, 2022, 5:21 PM IST

വിപണിയിലെ നഷ്ടം നികത്തി സൂചികകൾ മുന്നേറുന്നു. സെൻസെക്‌സും നിഫ്റ്റിയും ആദ്യ വ്യാപാരത്തിൽ തളർന്നണെങ്കിലും പിന്നീട് മുന്നേറ്റം നടത്തി. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 
 


മുംബൈ: ആഭ്യന്തര വിപണിയുടെ വ്യാപാര ആരംഭത്തിലെ നഷ്ടം മറികടന്ന് സൂചികകൾ. വ്യപാരം അവസാനിക്കുമ്പോൾ സൂചികകൾ എല്ലാം തന്നെ ഉയർന്നു. ബിഎസ്ഇ സെൻസെക്‌സ് 96 പോയിന്റ് അഥവാ 0.16 ശതമാനം ഉയർന്ന് 59,203 ലും നിഫ്റ്റി 52 പോയിന്റ് അല്ലെങ്കിൽ 0.3 ശതമാനം ഉയർന്ന് 17,564 ലും വ്യാപാരം അവസാനിപ്പിച്ചു. 

എച്ച്‌സിഎൽ ടെക്, ടെക് എം, പവർഗ്രിഡ്, ടിസിഎസ്, ബജാജ് ഫിൻസെർവ്, എൻടിപിസി, നെസ്‌ലെ ഇന്ത്യ, ടിസിഎസ്, ഇൻഫോസിസ്, ഭാരതി എയർടെൽ എന്നീ ഓഹരികൾ ഒരു ശതംണത്തിനും രണ്ട ശതമാനത്തിനും ഇടയിൽ  ഉയർന്നപ്പോൾ ഇൻഡസ്ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, അൾട്രാടെക് സിമന്റ്, എച്ച്‌ഡിഎഫ്‌സി, ടൈറ്റൻ, എച്ച്‌ഡിഎഫ്‌സി. ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് ബാങ്ക് എന്നീ ഓഹരികൾ 0.5 ശതമാനം മുതൽ 4.7 ശതമാനം വരെ ഇടിഞ്ഞു.

Latest Videos

ALSO READ: വാക്കുപാലിച്ചു, ക്യാപ്റ്റൻമാരുടെ ശമ്പളം കുത്തനെ ഉയർത്തി സ്പൈസ് ജെറ്റ്

ബി‌എസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.18 ശതമാനംഇടിഞ്ഞു. അതേസമയം, ബിഎസ്ഇ സ്മോൾക്യാപ് സൂചിക മാറ്റമില്ലാതെ തുടരുകയാണ്.

മേഖലകളിൽ, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക ഏറ്റവും കൂടുതൽ ഇടിഞ്ഞു, ഒരു ശതമാനം ഇടിവാണ് ഉണ്ടായത്. അതേസമയം, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികയും ഐടി സൂചികകളും യഥാക്രമം 2 ശതമാനവും 1.4 ശതമാനവും ഉയർന്നു.

വിപണിയിൽ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. യു എസ് ഡോളറിനെതിരെ റെക്കോർഡ് തകർച്ചയിലാണ് ഇന്ത്യൻ രൂപ.  ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും കുത്തനെയുള്ള വാർഷിക ഇടിവാണ് രൂപയ്ക്ക് ഉണ്ടായിരിക്കുന്നത്. 

ALSO READ: കാർ വില്പനയെക്കാൾ പെർഫ്യൂം വില്പനയിൽ മാസ്സായി മസ്ക്
 
യൂറോപ്യൻ വിപണികളും ഇന്ന് നഷ്ടം നേരിടുന്നുണ്ട്. ഏഷ്യയിൽ, നിക്കി, കോസ്‌പി, എഎസ്‌എക്‌സ് 200 എന്നിവ ഒരു ശതമാനം വീതം ഇടിഞ്ഞു, ഹാംഗ് സെങ് 1.4 ശതമാനം താഴ്ന്നു.


 

click me!