Share Market Today : വിപണിയിൽ തളർച്ച, സെൻസെക്‌സ് 651 പോയിന്റ് ഇടിഞ്ഞു

By Web Team  |  First Published Aug 19, 2022, 4:15 PM IST

ദുർബലമായ ആഗോള സൂചികകൾക്കിടയിൽ ഇന്ത്യൻ ഓഹരി സൂചികകളും ഇടിഞ്ഞു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം


മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 651.85 പോയിന്റ് അഥവാ 1.08 ശതമാനം  താഴ്ന്ന് 59,646.15ലും നിഫ്റ്റി 198 പോയിന്റ് അഥവാ 1.10 ശതമാനം  താഴ്ന്ന് 17,758.50ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വിപണി അവസാനിക്കുമ്പോൾ ഏകദേശം 1387 ഓഹരികൾ മുന്നേറി. അതേസമയം 1927 ഓഹരികൾ ഇടിഞ്ഞു. എന്നാൽ  122 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. 

Read Also: എന്താണ് ഉദ്യോഗ് ആധാർ? രജിസ്റ്റർ ചെയ്താലുള്ള പ്രയോജനങ്ങൾ ഇവയാണ്

Latest Videos

undefined

അദാനി പോർട്ട്‌സ്, എൽ ആൻഡ് ടി, ഇൻഫോസിസ്, ഐഷർ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ എന്നീ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കി. അതേസമയം, ഇൻഡസ്ഇൻഡ് ബാങ്ക്, അപ്പോളോ ഹോസ്പിറ്റൽസ്, ബജാജ് ഫിൻസെർവ്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നഷ്ടത്തിലുമാണ്. 

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു. മേഖലാപരമായി, ബിഎസ്ഇ മെറ്റൽ സൂചിക 1.8 ശതമാനവും ബിഎസ്ഇ ബാങ്കെക്സ് സൂചിക 1.7 ശതമാനവും ബിഎസ്ഇ പൊതുമേഖലാ സൂചിക 1.6 ശതമാനവും ഇടിഞ്ഞു.

Read Also: ചീന വലയിൽ വീഴില്ല; ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാം

സെൻസെക്സിൽ എൽ ആൻഡ് ടി, ഇൻഫോസിസ്, ടിസിഎസ് എന്നിവ മാത്രമാണ് നേരിട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, എൻ‌ടി‌പി‌സി, എച്ച്‌യു‌എൽ, മാരുതി സുസുക്കി, ആർ‌ഐ‌എൽ, എം ആൻഡ് എം ഓഹരികൾ ഇടിഞ്ഞു. ഇൻഡസ്ഇൻഡ് ബാങ്ക് 4 ശതമാനം ഇടിഞ്ഞു. 

Read Also: ആഡംബരത്തിന്റെ മറുവാക്ക്, ഇഷ അംബാനിയുടെ കൊട്ടാരം

കഴിഞ്ഞ രണ്ട് മാസമായി ആഭ്യന്തര ഓഹരി സൂചികകൾ ഉയർന്നിട്ടുണ്ടായിരുന്നു. ബിഎസ്ഇ സെൻസെക്സും നിഫ്റ്റിയും ജൂണിൽ 17 ശതമാനത്തിലധികം ഉയർന്നു. ഓഗസ്റ്റിൽ ഇതുവരെ 6 ശതമാനം വീതം ഉയർന്നു.ആഗോള സൂചികകൾ പരിശോധിക്കുമ്പോൾ ഇന്ന് രാവിലെ യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലായിരുന്നു. 

Read Also: ഡീസൽ കയറ്റുമതിക്ക് ചെലവേറും; ആഭ്യന്തര ക്രൂഡ് ഓയിലിന്റെ നികുതി കുറച്ചു

ഇന്ത്യൻ രൂപ 10 പൈസ ഇടിഞ്ഞ് 79.78 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുൻപ് വ്യാപാരം നടന്നത്  79.68 എന്ന നിരക്കിൽ ആയിരുന്നു. 

click me!