തകർച്ചയിൽ നിന്നും ഉയർന്ന് ഓഹരി വിപണി. സെൻസെക്‌സും നിഫ്റ്റിയും മുന്നേറി. ഇന്ന് നേട്ടത്തിലുള്ള ഓഹരികൾ അറിയാം
മുംബൈ: ആദ്യ വ്യാപാരത്തിലെ നഷ്ടം നികത്തി ആഭ്യന്തര വിപണി. ദുർബലമായ ആഗോള സൂചനകൾക്കിടയിൽ രാവിലെ മോശം പ്രകടനം നടത്തിയ വിപണി ഒരു മണിക്കൂറിന് ശേഷം നേട്ടത്തിലേക്ക് കുതിച്ചു. ബിഎസ്ഇ സെൻസെക്‌സ് 491 പോയിന്റ് അഥവാ 0.85 ശതമാനം ഉയർന്ന് 58,410 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 126 പോയിന്റ് അഥവാ 0.73 ശതമാനം നേട്ടത്തോടെ 17,312 ൽ വ്യാപാരം അവസാനിപ്പിച്ചു.
ALSO READ: രാജ്യത്ത് ഉള്ളി വില കുതിക്കുന്നു; പുതിയ വിളയെ കാത്ത് വ്യാപാരികൾ
വിപണിയിൽ ഇന്ന് എസ്ബിഐ, എൻടിപിസി, ആർഐഎൽ, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ ലൈഫ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, ഡോ. റെഡ്ഡീസ് ലാബ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, മാരുതി സുസുക്കി, എച്ച്‌യുഎൽ, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.
മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 3.6 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക 1.6 ശതമാനവും നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, പ്രൈവറ്റ് ബാങ്ക് സൂചികകൾ 1.5 ശതമാനവും നിഫ്റ്റി ഐടി സൂചിക 0.3 ശതമാനവും ഉയർന്നു.
വിപണിയിൽ ഇന്ന്, നിഫ്റ്റി മിഡ്കാപ്പ് സൂചിക 0.24 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി സ്മോൾക്യാപ്പ് സൂചിക 0.5 ശതമാനം വർദ്ധിച്ചു.
ALSO READ: ബാങ്കുകളുടെ പ്രവർത്തന സമയം മാറ്റാൻ നിർദേശം; തിങ്കൾ മുതൽ വെള്ളി വരെ ആയേക്കും
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തിയതിന് ശേഷം ഡോളർ ശക്തി പ്രാപിക്കുകയും രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് എത്തുകയും ചെയ്തിരുന്നു. രൂപയുടെ മൂല്യം 82 32 എന്ന നിരക്കിലായിരുന്നു ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ ഉണ്ടായിരുന്നത്. പണപ്പെരുപ്പം തുടർച്ചയായ നാലാം തവണയും ആർബിഐയുടെ പരിധിക്ക് മുകളിലാണ്. അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് പണപ്പെരുപ്പം. ഇത് ആർബിഐയെ നിരക്ക് ഉയർത്താൻ സമ്മർദ്ദത്തിലാക്കും.