വിപണി ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. പണപ്പെരുപ്പത്തിൽ മുങ്ങി സൂചികകൾ. സെൻസെക്സും നിഫ്റ്റിയും താഴേക്ക്. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്
മുംബൈ: ആഗോള വിപണി ദുർബലമായതിനെ തുടർന്ന് ആഭ്യന്തര ഓഹരി വിപണിയിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെയും മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിലെയും മുൻനിര സൂചികകൾ 0.6 ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്‌സ് 390.58 പോയിന്റ് അഥവാ 0.68 ശതമാനം ഇടിഞ്ഞ് 57,235.33 ലും നിഫ്റ്റി 50 109.25 പോയിന്റ് അഥവാ 0.64 ശതമാനം കുറഞ്ഞ് 17,014.35 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Read Also: പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടോ? ഇനി ഓൺലൈനായി പാസ്ബുക്ക് പരിശോധിക്കാം
സെൻസെക്സിൽ വിപ്രോയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിപ്രോയുടെ ഓഹരികൾ ഇന്ന് 6.5 ശതമാനത്തിലധികം ഇടിഞ്ഞു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിനാൻസ്, എച്ച്‌ഡിഎഫ്‌സി ബാങ്കുകൾ എന്നിവയും ഇൻ വിപണിയിൽ നഷ്ടം നേരിട്ടു. അതേസമയം വിപണിയിൽ ഇന്ന് എച്ച്സിഎൽ ടെക്നോളജീസ് 3 ശതമാനത്തിലധികം ഉയർന്നു നേട്ടം കൈവരിച്ചു. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) എന്നിവയും നേട്ടത്തിലാണ്.
സെപ്റ്റംബറിൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം അഞ്ചാമാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നുള്ള കണക്കുകൾ ഇന്നലെ പുറത്തു വന്നിരുന്നു. ചില്ലറ പണപ്പെരുപ്പം 7.41 ശതമാനമായി കുത്തനെ ഉയർന്നതിനെത്തുടർന്ന് ബിഎസ്ഇ സെൻസെക്‌സ് 100 പോയിന്റിലധികം താഴ്ന്നു. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.6 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.4 ശതമാനവും ഇടിഞ്ഞു.
Read Also: 12 ഭാഷകളിൽ 30 ബാങ്കിംഗ് സേവനങ്ങൾ; സ്മാർട്ടായി എസ്ബിഐ കോൾ സെന്റർ
മേഖലകൾ പരിശോധിക്കുമ്പോൾ ബിഎസ്‌ഇ ബാങ്കെക്‌സും ക്യാപിറ്റൽ ഗുഡ്‌സും ഒരു ശതമാനം വീതം കുറഞ്ഞു. പവർ, റിയാലിറ്റി സൂചികകളും ഓരോ ശതമാനം വീതം ഇടിഞ്ഞു. എന്നിരുന്നാലും, ഹെൽത്ത് കെയർ, മെറ്റൽ സൂചികകൾ നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
വ്യക്തിഗത ഓഹരികളിൽ, മഹാരാഷ്ട്ര സീംലെസ് ഓഹരി ആദ്യ വ്യാപാരത്തിൽ ഏകദേശം 10 ശതമാനം ഉയർന്നു,