ഇന്ത്യൻ ഓഹരി വിപണി ഉയർന്നു. സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് വിപണിയിൽ നേട്ടം കൊയ്ത ഓഹരികൾ ഇവയാണ്
മുംബൈ: ആഗോള സെൻട്രൽ ബാങ്കുകളുടെ മോശം നയങ്ങൾ നിക്ഷേപകർ തള്ളിക്കളഞ്ഞതിനാൽ ഇന്ത്യൻ ഓഹരി വിപണി ഉയർന്നു. ബിഎസ്ഇ സെൻസെക്‌സ് 322 പോയിന്റ് അഥവാ 0.54 ശതമാനം ഉയർന്ന് 60,115 ലും നിഫ്റ്റി 103 പോയിന്റ് അഥവാ 0.58 ശതമാനം ഉയർന്ന് 17,936 ലും വ്യാപാരം അവസാനിച്ചു.
അതേസമയം, ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 1 ശതമാനം വരെ ഉയർന്നു. വിപണികളിൽ ഇന്ന് ടെക് എം, ടൈറ്റൻ, ആക്‌സിസ് ബാങ്ക്, ഇൻഫോസിസ്, അൾട്രാടെക് സിമൻറ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, വിപ്രോ, ആർഐഎൽ, ടിസിഎസ് എന്നിവ ലാഭം കൊയ്തപ്പോൾ എച്ച്എഎൽ, എസിസി, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ജൂബിലന്റ് ഫുഡ് വർക്ക്സ്, ഓറിയോൺപ്രോ സൊല്യൂഷൻസ്, എക്സ്ചേഞ്ചിംഗ് സൊല്യൂഷൻസ്, റെപ്‌കോ ഹോം ഫിനാൻസ് എന്നിവ നഷ്ടം നേരിട്ടു.
undefined
മേഖലാപരമായി, നിഫ്റ്റി റിയൽറ്റി, ഐടി സൂചികകൾ യഥാക്രമം 2 ശതമാനവും 1.4 ശതമാനവും ഉയർന്ന് ചാർട്ടുകളിൽ മുന്നിലെത്തിയപ്പോൾ നിഫ്റ്റി ഓട്ടോ സൂചിക 0.27 ശതമാനത്തിന്റെ ഏറ്റവും ചെറിയ നേട്ടം രേഖപ്പെടുത്തി.
Read Also:ബക്കാർഡിക്ക് ഇന്ത്യയിൽ പുതിയ നായകൻ; ആരാണ് വിനയ് ഗോലിക്കേരി
വ്യക്തിഗത ഓഹരികളിൽ ബജാജ് ഓഹരികൾ 5 ശതമാനവും ഇൻഡസ്ഇൻഡ് ബാങ്ക് 4 ശതമാനവും ഉയർന്നു. നിരക്ക് വർദ്ധനവിനെക്കുറിച്ചുള്ള നിരന്തരമായ ആശങ്കകൾക്കിടയിലും ഏഷ്യൻ വിപണികളും പൊതുവെ കുതിച്ചുചാടി. ജപ്പാനിലെ നിക്കി ഓഹരി ശരാശരി 1.14% ഉയർന്നു. അതേസമയം, കോവിഡ് -19 നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ ചൈനയിലെ ഓഹരികൾ ചൊവ്വാഴ്ച താഴ്ന്നു. ഷാങ്ഹായ് കോമ്പോസിറ്റ് സൂചികയും ഹാംഗ് സെങ് സൂചികയും 0.4 ശതമാനം ഇടിഞ്ഞു. യൂറോപ്യൻ ഓഹരികളും നേരിയ രീതിയിൽ ഇന്ന് ഉയർന്നു