Share Market Today: നഷ്ടം നികത്തി വിപണി; നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്

By Web Team  |  First Published Aug 12, 2022, 4:56 PM IST

രാവിലെ തളർന്ന വിപണി വൈകീട്ട് ഉഷാറായി. സൂചികകൾ ഉയർന്നു നേട്ടത്തിലുള്ള ഓഹരികൾ അറിയാം


മുംബൈ: ആരംഭത്തിലെ നഷ്ടം പിന്തുടരാതെ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 130.18 പോയിന്റ് അഥവാ 0.22 ശതമാനം ഉയർന്ന് 59,462.78ലും നിഫ്റ്റി 39.20 പോയിന്റ് അഥവാ 0.22 ശതമാനം ഉയർന്ന് 17,698.20ലും എത്തി. ഓഹരി വിപണിയിൽ ഇന്ന് ഏകദേശം 1771 ഓഹരികൾ മുന്നേറി, 1531 ഓഹരികൾ ഇടിഞ്ഞു, 142 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. 

Read Also: 

Latest Videos

undefined

വിപണിയിൽ ഇന്ന് ഒഎൻജിസി, ടാറ്റ സ്റ്റീൽ, എൻടിപിസി, യുപിഎൽ, പവർ ഗ്രിഡ് കോർപ്പറേഷൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ദിവിസ് ലാബ്, അപ്പോളോ ഹോസ്പിറ്റൽസ്, ഇൻഫോസിസ്, മാരുതി സുസുക്കി, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.

മേഖലാതലത്തിൽ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 2.5 ശതമാനവും മെറ്റലും പവറും 1.5 ശതമാനവും ഉയർന്നു. മറുവശത്ത്, ഫാർമ സൂചിക ഒരു ശതമാനവും ഇൻഫർമേഷൻ ടെക്നോളജി സൂചിക 0.76 ശതമാനവും ഇടിഞ്ഞു.

Read Also: 

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ  79.65 എന്ന നിലയിലാണ് ഇന്ത്യൻ രൂപ വ്യാപാരം അവസാനിച്ചത്.

അതേസമയം, രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാന പര്യവേക്ഷകരായ ഓയിൽ ഇന്ത്യ ലിമിറ്റഡ് ജൂൺ പാദത്തിൽ  അറ്റാദായം മൂന്നിരട്ടിയായി റിപ്പോർട്ട് ചെയ്തു. ഏപ്രിൽ-ജൂണിൽ കാലയളവിൽ അതിന്റെ അറ്റാദായം  1,555.46 കോടി രൂപ ആണ്, അല്ലെങ്കിൽ ഒരു ഷെയറൊന്നിന്  14.34 രൂപ ആണ്, മുൻ വർഷം ഇതേ കാലയളവിൽ 507.94 കോടി രൂപ അല്ലെങ്കിൽ ഒരു ഷെയറിന്  4.68 രൂപ ആയിരുന്നു.  കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ഒരു ബാരൽ ക്രൂഡ് ഓയിലിന് 67.15 ഡോളറിൽ ആണ് കമ്പനി വിറ്റത്. ഈ വര്ഷം 12.72 ഡോളർ ലഭിച്ചതിനാൽ വരുമാനം ഉയർന്നു.
 

click me!