Share Market Today: നേരിയ പ്രതീക്ഷയിൽ വിപണി ; സൂചികകൾ ഉയർന്നില്ല

By Web Team  |  First Published Oct 11, 2022, 5:08 PM IST

വിപണിയിൽ ഇന്ന് സൂചികകൾ പ്രതിരോധം തീർത്തെങ്കിലും മുന്നേറാൻ സാധിച്ചില്ല. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിലാണ്. നേട്ടം തുടരുന്ന ഓഹരികൾ അറിയാം 
 



മുംബൈ: ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ആഭ്യന്തര ഓഹരി വിപണി ഇടിഞ്ഞു. നഷ്ടം തുടർന്നുകൊണ്ട് ഇന്നും വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 843.79 പോയന്റ് അഥവാ 1.46 ശതമാനം താഴ്ന്ന് 57,147.32ലും നിഫ്റ്റി 257.50 പോയന്റ് അഥവാ 1.49 ശതമാനം താഴ്ന്ന് 16,983.50ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

Read Also: ഭവന വായ്പയ്ക്ക് ഇളവ് നൽകി എസ്ബിഐ; ഉത്സവ ഓഫർ ജനുവരി വരെ

Latest Videos

 സെൻസെക്‌സിൽ ഇന്ന് ആക്‌സിസ് ബാങ്കും ഏഷ്യൻ പെയിന്റ്‌സും ഒരു ശതമാനം വീതം നേട്ടമുണ്ടാക്കി. അതേസമയം ഇന്ഡസ്ഇൻഡ് ബാങ്ക്, 3.7 ശതമാനം ഇടിഞ്ഞു. ദിവിസ് ലാബ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, നെസ്‌ലെ ഇന്ത്യ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു.

മേഖലകൾ പരിശോധിക്കുമ്പോൾ,  ബിഎസ്ഇയിൽ മെറ്റൽ, ഐ ടി, റിയൽറ്റി സൂചികകൾ രണ്ട് മുതൽ മൂന്ന് ശതമാനം വരെ ഇടിഞ്ഞു. ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ്, എഫ്എംസിജി, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ്, പവർ എന്നിവ ഓരോ ശതമാനം വീതം ഇടിഞ്ഞു. പുറമെ, കൺസ്യൂമർ ഡ്യൂറബിൾസ്, മെറ്റൽ, റിയാലിറ്റി സൂചികകൾ രണ്ട് മുതൽ മൂൺ ശതമാനം വരെ ഇടിഞ്ഞു. 

ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് എന്നീ സൂചികകൾ 1.5 ശതമാനം വീതം ഇടിഞ്ഞു.

Read Also: അമുലിനെ മറ്റ് 5 സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും; നടപടികൾ ആരംഭിച്ചതായി അമിത് ഷാ

വ്യക്തിഗത ഓഹരികളിൽ ഇന്ന് ഇൻഫോസിസിന്റെ ഓഹരി 2.5 ശതമാനം ഇടിഞ്ഞു. കൂടാതെ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ ഓഹരികൾ 2 ശതമാനം വരെയും ഇടിഞ്ഞു. ഐടി ഓഹരികളിൽ ടെക് മഹീന്ദ്രയും 2.5 ശതമാനം ഇടിഞ്ഞു. എച്ച്‌സിഎൽ ടെക്‌നോളജീസും വിപ്രോയും രണ്ടാം പാദ ഫലങ്ങൾക്ക് മുന്നോടിയായി  2 ശതമാനം വീതം ഇടിഞ്ഞു.   

 


 

 

click me!