Share Market Today: നിക്ഷേപകർ വിയർക്കുന്നു, സൂചികകൾ താഴേക്ക്; നഷ്ട്ടം നേരിട്ട് വിപണി

By Web Team  |  First Published Nov 10, 2022, 5:08 PM IST

യുഎസ് പണപ്പെരുപ്പ ഡാറ്റയെ കുറിച്ച് ആശങ്കാകുലരായി നിക്ഷേപകർ. സെൻസെക്‌സിലും നിഫ്റ്റിയിലും ഇടിവ്. നേട്ടത്തിലുള്ള ഓഹരികൾ ഏതൊക്കെയെന്നറിയാം 
 


മുംബൈ: ആഗോള ഓഹരി വിപണികൾ തകർച്ചയെ നേരിടുന്നതിനൊപ്പം ആഭ്യന്തര വിപണിയും ഇന്ന് രണ്ടാം സെഷനിൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ക്രിപ്‌റ്റോകറൻസി വിപണികളിലെ ദുർബലത ഇക്വിറ്റി വിപണിയെയും തളർത്തി. യുഎസ് പണപ്പെരുപ്പ ഡാറ്റയെ കുറിച്ച് നിക്ഷേപകർ ആശങ്കാകുലരായതിനാൽ സൂചികകൾ ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്‌സ് 420 പോയിന്റ് അഥവാ 0.69 ശതമാനം ഇടിഞ്ഞ് 60,614 നിലവാരത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം പകൽ സമയത്ത് ബിഎസ്ഇ സെൻസെക്‌സ് 60,425.47 എന്ന താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. എൻഎസ്ഇ നിഫ്റ്റി 121 പോയിന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞ് 18,036 ൽ വ്യാപാരം അവസാനിപ്പിച്ചു. പകൽ സമയത്ത് സൂചിക 18,000 ന് താഴെ കടന്ന് 17,969.40 എന്ന താഴ്ന്ന നിലയിലെത്തിയിരുന്നു. 

നിഫ്റ്റിയിൽ ഇന്ന്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, എംഎം, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായപ്പോൾ ഹീറോ മോട്ടോകോർപ്പ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, ഒഎൻജിസി എന്നീ ഓഹരികൾ നേട്ടത്തിലായിരുന്നു

Latest Videos

മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി ഓട്ടോ, പിഎസ്‌യു ബാങ്ക് സൂചികകൾ ഒന്ന് മുതൽ രണ്ട് ശതമാനം വരെ ഇടിഞ്ഞു. ഫാർമ, മെറ്റൽ, എനർജി, ഇൻഫ്രാ, എഫ്എംസിജി മേഖലകൾ 0.5 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇയിൽ വാഹന സൂചിക 2 ശതമാനം ഇടിഞ്ഞപ്പോൾ ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ്, എഫ്എംസിജി, ഫാർമ, ഐടി, ഓയിൽ ഗ്യാസ്, മെറ്റൽ എന്നിവ 0.5 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു.  

click me!