നിക്ഷേപകർ ആവേശത്തിൽ, ഐടി ഓഹരികൾ നേട്ടത്തെ ഉയർത്തി. റിലയൻസ് ഓഹരികൾ മുന്നേറുന്നു. കല്യാണ്‍ ജ്വല്ലേഴ്‌സ് മുന്നേറ്റം നടത്തി
മുംബൈ: ആഭ്യന്തര വിപണി തുടക്കത്തിലേ നേട്ടം നിലനിർത്തി. പ്രധാന സൂചികയായ ബിഎസ്ഇ സെൻസെക്‌സ് 989 പോയിന്റ് ഉയർന്ന് ദിവസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. തുടർന്ന് വ്യാപാരം അവസാനിക്കുമ്പോൾ 846.94 പോയിന്റ് അഥവാ 1.41 ശതമാനം ഉയർന്ന് 60,747.31 ലെത്തി. എൻഎസ്ഇ നിഫ്റ്റി 242 പോയിന്റ് നേട്ടത്തിൽ 18,101ൽ അവസാനിച്ചു.
സെൻസെക്സിൽ ഇന്ന് എം ആൻഡ് എം, എച്ച്‌സിഎൽ ടെക്, ടിസിഎസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, ടെക് എം, ഇൻഫോസിസ്, വിപ്രോ, റിലയൻസ്, ആക്‌സിസ് ബാങ്ക്, എച്ച്‌യുഎൽ എന്നിവ സൂചികയിലെ നേട്ടത്തിന് നേതൃത്വം നൽകി. ഇവ രണ്ട് മുതൽ 3.6 ശതമാനം വരെ ഉയർന്നു.
undefined
നിഫ്റ്റിയിൽ എസ്ബിഐ ലൈഫ് മൂന്ന് ശതമാനം നേട്ടത്തോടെ മുന്നിട്ടു നിൽക്കുന്നു. എം ആൻഡ് എം, ടിസിഎസ്, എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി.അതേസമയം, മറുവശത്ത്, ടൈറ്റൻ, ബജാജ് ഫിൻസെർവ്, മാരുതി, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.
വിപണിയിൽ ഇന്ന് ഏകദേശം 1986 ഓഹരികൾ മുന്നേറി, 1542 ഓഹരികൾ ഇടിഞ്ഞു, 155 ഓഹരികൾ മാറ്റമില്ല. മേഖലകൾ പരിശോധിക്കുമ്പോൾ, ഇൻഫർമേഷൻ ടെക്‌നോളജി, പവർ, ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, ഓയിൽ ആൻഡ് ഗ്യാസ്, മെറ്റൽ, പിഎസ്‌യു ബാങ്ക് സൂചികകൾ ഒന്ന് മുതൽ രണ്ട് ശതമാനം വരെ ഉയർന്നു. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക ഒരു ശതമാനവും സ്‌മോൾക്യാപ് സൂചിക 0.5 ശതമാനവും ഉയർന്നു.
ടിസിഎസിൽ നിന്നുള്ള വരുമാന റിപ്പോർട്ട് പുറത്ത് വന്നതോടെ ഐടി ഓഹരികൾ കുതിച്ചുയർന്നു. ഡിസംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത വരുമാനം 13 ശതമാനം വർധിച്ചതിനെത്തുടർന്ന് കല്യാണ് ജ്വല്ലേഴ്‌സ് 4 ശതമാനം ഉയർന്ന നിലയിലാണ്. അതേസമയം, വോഡഫോൺ ഐഡിയയുടെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.