Share Market Today: സൂചികകൾ മുന്നേറിയില്ല, നഷ്ടത്തിൽ വിപണി; സെൻസെക്സും നിഫ്റ്റിയും താഴേക്ക്

By Web Team  |  First Published Oct 7, 2022, 4:56 PM IST

 സൂചികകൾ ഇന്ന് ചാഞ്ചാടി. സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. രൂപ സർവ്വകാല റെക്കോർഡ് താഴ്ചയിൽ. മുന്നേറിയ ഓഹരികൾ ഇവയാണ് 
 


മുംബൈ: സൂചികകൾ ഉയർന്നില്ല. ആഭ്യന്തര വിപണി ഇന്ന് നഷ്ടം നേരിട്ടു. ബിഎസ്ഇ സെൻസെക്സ് 30.81 പോയിന്റ് അഥവാ 0.05 ശതമാനം ഇടിഞ്ഞ് 58,191.29 ലും നിഫ്റ്റി 50 17.15 പോയിന്റ് അഥവാ 0.10 ശതമാനം കുറഞ്ഞ് 17,314.65 ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണികളിൽ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.15 ശതമാനം ഇടിഞ്ഞപ്പോൾ ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.3 ശതമാനം ഉയർന്നു.

Latest Videos

Read Also: സിംഗപ്പൂരിൽ തട്ടകം ഒരുക്കാൻ മുകേഷ് അംബാനി; വലിയ ലക്ഷ്യങ്ങൾ മാത്രം

സെൻസെക്‌സിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം), അൾട്രാടെക് സിമന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ബജാജ് ഫിനാൻസ്, ഐടിസി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. അതേസമയം ടൈറ്റൻ കമ്പനി, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. , ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, മാരുതി സുസുക്കി ഇന്ത്യ, ഭാരതി എയർടെൽ എന്നിവ മികച്ച നേട്ടമുണ്ടാക്കി. 
 
യു എസ് ഫെഡറൽ റിസർവ് നികുതി കുത്തനെ ഉയർത്തിയതിന്റെ പ്രത്യാഘാതമായി ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയുടെ വിനിമയ മൂല്യം. ഇന്ന് ഒരു ഡോളറിന് 82.42 എന്ന താഴ്ന്ന നിലയിലെത്തി. . ഡോളറിന് 81.95 ആയിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും താഴ്ന്ന നിരക്ക്.

Read Also: വളർത്തു മൃഗങ്ങൾക്കൊപ്പം പറക്കാം; യാത്ര അനുവദിക്കുമെന്ന് ആകാശ എയർ

 ആഗോള സൂചികകൾ പരിശോധിക്കുമ്പോൾ, വിപണിയിൽ ടോക്കിയോയിലെ നിക്കി 225 0.6 ശതമാനം ഇടിഞ്ഞ് 27,149.75 ലും ഹോങ്കോങ്ങിന്റെ ഹാങ് സെങ് 1 ശതമാനം ഇടിഞ്ഞ് 17,823.29 ലുമാണ് ഉള്ളത്. സിയോളിലെ കോസ്പി 0.2 ശതമാനം ഉയർന്ന് 2,241.87 ൽ എത്തിയപ്പോൾ സിഡ്നിയുടെ എസ് ആന്റ് പി എഎസ്എക്സ് 200 0.6 ശതമാനം ഇടിഞ്ഞ് 6,777.00 എന്ന നിലയിലെത്തി. സിംഗപ്പൂരും ബാങ്കോക്കും മുന്നേറിയപ്പോൾ ന്യൂസിലൻഡിന് 0.2 ശതമാനം നഷ്ടം നേരിട്ടു. 

click me!