വിപണിയിൽ ഇന്ന് നിഫ്റ്റി 18,100 ന് താഴെ. സെൻസെക്സ് 636 പോയിൻറ് ഇടിഞ്ഞു. നഷ്ടം നേരിട്ട ഓഹരികൾ അറിയാം
മുംബൈ: രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് വിപണിയിൽ നഷ്ടം. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 637 പോയിന്റ് അഥവാ 1.04 ശതമാനം ഇടിഞ്ഞ് 60,657.45 ലും എൻഎസ്ഇ നിഫ്റ്റി 189 പോയിന്റ് അഥവാ 1.04 ശതമാനം ഇടിഞ്ഞ് 18,042.95 ലും വ്യാപരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 1154 ഓഹരികൾ മുന്നേറി, 2230 ഓഹരികൾ ഇടിഞ്ഞു, 135 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു. അതേസമയം, ദിവിസ് ലാബ്‌സ്, മാരുതി സുസുക്കി, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, അൾട്രാടെക് സിമന്റ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്.
undefined
വിപണിയിൽ ഇന്ന് എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് അവസാനിച്ചത്. നിഫ്റ്റി, മെറ്റൽ, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി പിഎസ്‌യു ബാങ്ക്, നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് എന്നിവ ഏറ്റവും മോശം പ്രകടനത്തോടെ എല്ലാ 15 മേഖലാ സൂചികകളും നഷ്ടം കുറിച്ചു.
വിശാല വിപണികളിൽ പോലും വിൽപന സമ്മർദ്ദം കണ്ടു. നിഫ്റ്റി മിഡ് ക്യാപ് 100 357.25 പോയിന്റ് അഥവാ 1.12 ശതമാനം ഇടിഞ്ഞ് 31,503.10 ൽ എത്തി. 100 ഓഹരി സൂചികയിൽ 11 എണ്ണം മുന്നേറി, 86 എണ്ണം ഇടിഞ്ഞു, 3 എണ്ണം മാറ്റമില്ലാതെ തുടർന്നു. അബോട്ട് ഇന്ത്യ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഡോ.ലാൽ പത്‌ലാബ്‌സ് എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ എബി ക്യാപിറ്റൽ, യെസ് ബാങ്ക്, സെയിൽ എന്നിവ നഷ്ടത്തിലായി.
ബിഎസ്ഇയിൽ 93 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യാപാരം നടത്തിയ 3,627 ഓഹരികളിൽ 1,228 എണ്ണം മുന്നേറി, 2,266 എണ്ണം കുറഞ്ഞപ്പോൾ 133 എണ്ണം മാറ്റമില്ലാതെ തുടർന്നു
ഏഷ്യൻ വിപണി പരിശോധിക്കുമ്പോൾ ജാപ്പനീസ് നിക്കി 225 മായി 377 പോയിന്റ് അല്ലെങ്കിൽ 1.45 ശതമാനം ഇടിഞ്ഞ് 25,716.90 ൽ അവസാനിച്ചു