ഓഹരി വിപണി ഇന്ന് സമ്മിശ്ര പ്രതികരണം കാഴ്ചവെച്ചു. സെൻസെക്സ് ഉയർന്നപ്പോൾ നിഫ്റ്റി താഴേക്ക് വീണു. ഇന്നത്തെ വിപണി നിരക്കുകൾ ഇങ്ങനെ.
മുംബൈ: ആഭ്യന്തര, ആഗോള സൂചികകൾ ഇന്ന് സമ്മിശ്ര പ്രതികരണം കാഴ്ചവെച്ചു. ബിഎസ്ഇ സെൻസെക്‌സ് ഇന്ന് 37 പോയിന്റ് അഥവാ 0.06 ശതമാനം ഉയർന്ന് 58,803 എന്ന നിലയിലെത്തി. അതേസമയം, എൻഎസ്ഇ നിഫ്റ്റി 3 പോയിന്റ് അല്ലെങ്കിൽ 0.02 ശതമാനം ഇടിഞ്ഞ് 17,539 ൽ ക്ലോസ് ചെയ്തു.
വ്യപാരം അവസാനിക്കുന്ന സമയത്ത് സൂചികകൾ ശക്തമായ പ്രകടനം കാഴ്ചവച്ചെങ്കിലും ലാഭവും നഷ്ടവും ഇടകലർന്ന ദിവസമായി ഇന്ന് മാറി. ബിഎസ്ഇ മിഡ്കാപ്പ് സൂചിക 0.35 ശതമാനം ഇടിഞ്ഞപ്പോൾ ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.04 ശതമാനം നേട്ടമുണ്ടാക്കി.
undefined
Read Also: പഞ്ചസാര വില ഉയരുമോ? അടുത്ത മാസം മുതൽ കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്രം
മേഖലകളിൽ, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി സൂചികകൾ യഥാക്രമം 0.5 ശതമാനവും 0.4 ശതമാനവും ഉയർന്നപ്പോൾ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 0.77 ശതമാനം ഇടിഞ്ഞു.
നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഇന്ന് വ്യപാരം ആരംഭിച്ചപ്പോൾ 4 ശതമാനം നേട്ടമുണ്ടാക്കിയ അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ 3,369 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി. നിഫ്റ്റി സൂചികയിൽ കമ്പനിയെ ഉൾപ്പെടുത്തുമെന്ന് എൻഎസ്ഇ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ കുതിച്ചുചാട്ടം.
2008 ജനുവരിക്ക് ശേഷം ആദ്യമായി 500 രൂപ കടന്ന എൻഡിടിവിയുടെ യുടെ ഓഹരികൾ ഇന്ന് ഓഹരി വിപണിയിൽ 5 ശതമാനം ഉയർന്ന് 515.10 രൂപയിലെത്തി. മുമ്പത്തെ ഉയർന്ന ഓഹരി വിലയായ 512 രൂപയെ ഇന്ന് എൻഡിടിവി മറികടന്നു.
Read Also: ഇന്ത്യൻ വംശജനെ സ്വന്തമാക്കി കോർപ്പറേറ്റ് ഭീമൻ; ലക്ഷ്മൺ നരസിംഹൻ സ്റ്റാർബക്‌സിന്റെ പുതിയ സിഇഒ
ഏറ്റവും വലിയ സിഗരറ്റ് നിർമ്മാതാക്കളും ഇന്ത്യയിലെ രണ്ടാമത്തെ വലിയ എഫ്എംസിജി കമ്പനിയുമായ ഐടിസി, ഓഹരി വിപണിയിൽ കുതിപ്പ് തുടർന്നു. ഇന്ന് 4 ട്രില്യൺ രൂപ വിപണി മൂലധനം വീണ്ടെടുത്തു. ബിഎസ്ഇയിൽ 2 ശതമാനം നേട്ടമുണ്ടാക്കിയതിനാൽ ഐടിസിയുടെ ഓഹരികൾ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 323.40 രൂപയിലെത്തി.