സെൻസെക്‌സും നിഫ്റ്റിയും 2023 ലെ ആദ്യ വ്യാപാരത്തിൽ നേട്ടത്തിൽ. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ 3 ശതമാനം വരെ ഉയർന്നു. നിക്ഷേപകർ പ്രതീക്ഷയിൽ
മുംബൈ: 2023 ലെ ആദ്യ ട്രേഡിംഗ് സെഷനിൽ ബെഞ്ച്മാർക്ക് സൂചികകൾ ഉയർന്നു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 327.05 പോയിന്റ് അഥവാ 0.54 ശതമാനം ഉയർന്ന് 61,167.79ലും നിഫ്റ്റി 92.20 പോയിന്റ് അഥവാ 0.51 ശതമാനം ഉയർന്ന് 18,197.50ലുമാണ്.
വിപണിയിൽ ഇന്ന് ഏകദേശം 2254 ഓഹരികൾ മുന്നേറി, 1245 ഓഹരികൾ ഇടിഞ്ഞു, 177 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
undefined
ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഒഎൻജിസി, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം, ടൈറ്റൻ കമ്പനി, ഏഷ്യൻ പെയിന്റ്‌സ്, ദിവിസ് ലാബ്‌സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ് എന്നിവ നഷ്ടത്തിലായി.
മേഖലകൾ പരിശോധിക്കുമ്പോൾ ലോഹ സൂചിക ഏകദേശം 3 ശതമാനവും റിയൽറ്റി സൂചിക ഒരു ശതമാനവും ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു.
കറൻസി വിപണിയിൽ, ഡോളറിന് 82.74 എന്ന നിലയിലാണ് ഇന്ത്യൻ രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ അവസാന വ്യാപാര ദിനത്തിൽ ഡോളറിനെതിരെ 82.73 എന്ന നിലയിൽ ആയിരുന്നു രൂപയുണ്ടായിരുന്നത്.
ആഭ്യന്തര ഡിമാൻഡ് മെച്ചപ്പെടുത്തുന്നതിനായി ജനുവരി 1 മുതൽ അലുമിനിയം കയറ്റുമതി താരിഫ് ഉയർത്താനുള്ള പദ്ധതി ചൈന പ്രഖ്യാപിച്ചതിന് ശേഷം ലോഹങ്ങളുടെ വില 1.5 ശതമാനത്തിലധികം ഉയർന്നു, ഇത് ഇന്ത്യൻ കമ്പനികളുടെ വിപണി-വിഹിത വളർച്ചയെ സഹായിക്കുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.
നിഫ്റ്റിയിൽ, ടാറ്റ സ്റ്റീൽ 3 ശതമാനത്തിലധികം ഉയർന്നു, ഹിൻഡലോകോ 2.6 ശതമാനം നേട്ടവുമായി തൊട്ടുപിന്നിൽ. ടാറ്റ മോട്ടോഴ്‌സ് 2 ശതമാനവും ജെഎസ്ഡബ്ല്യു സ്റ്റീൽ, ഒഎൻജിസി, ബ്രിട്ടാനിയ എന്നിവ ഒരു ശതമാനം വീതവും ഉയർന്നു.
ഇതിന് വിരുദ്ധമായി, ഏഷ്യൻ പെയിന്റ്‌സും ബജാജ് ഓട്ടോയും ഒരു ശതമാനം വീതം ഇടിഞ്ഞു. ബജാജ് ഫിനാൻസ്, ദിവിസ് ലാബ്സ്, സൺ ഫാർമ, ബജാജ് ഫിൻസെർവ് എന്നിവയും നഷ്ടത്തിലുമാണ്.
വിശാലമായ വിപണികളിൽ, ബിഎഫ് ഇൻവെസ്റ്റ്‌മെന്റ്, ബിഎഫ് യൂട്ടിലിറ്റീസ്, വിഎസ്ടി ടില്ലേഴ്‌സ്, ഉഷ മാർട്ടിൻ എന്നിവ 8-20 ശതമാനം വീതം കുതിച്ചുയർന്നു, അതേസമയം എംസിഎക്‌സ്, ജിൻഡാൽ പോളി ഫിലിംസ്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് എന്നിവ 6 ശതമാനം വരെ ഇടിഞ്ഞു