Share Market Today: ഒന്നാം തീയതി സൂചികകൾ ഉയർന്നില്ല; സെൻസെക്‌സ് 770 പോയിന്റ് ഇടിഞ്ഞു

By Web Team  |  First Published Sep 1, 2022, 5:03 PM IST

സൂചികകൾ തളർന്നു. ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് മുന്നേറിയ ഓഹരികൾ ഇവയാണ്  


മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ സൂചികകൾ നഷ്ടത്തിലായിരുന്നു വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ ആശങ്കകൾ നിക്ഷേപകരെ പിന്തിരിപ്പിക്കാൻ കാരണമായി. ബിഎസ്ഇ സെൻസെക്‌സ് 

ബിഎസ്‌ഇ സെൻസെക്‌സ് 770.5 പോയിന്റ് അഥവാ 1.3 ശതമാനം ഇടിഞ്ഞ് 58,766.6ലും നിഫ്റ്റി 216.5 പോയിന്റ് അല്ലെങ്കിൽ 1.2 ശതമാനം നഷ്ടത്തിൽ 17,542.8ലും വ്യപാരം അവസാനിപ്പിച്ചു. 

Latest Videos

undefined

Read Also: നികുതി ലാഭിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റുകൾ; ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഈ സ്വകാര്യമേഖലാ ബാങ്കുകൾ

വ്യക്തിഗത ഓഹരികളിൽ റിലയൻസ് ഇൻഡസ്ട്രീസ് ഇന്ന് 3 ശതമാനം ഇടിഞ്ഞു. ഏഷ്യൻ പെയിന്റ്സ് ഓഹരികൾ  1.6 ശതമാനം ഉയർന്ന് 3446.90 രൂപയിൽ അവസാനിച്ചു. 

ടിസിഎസ്, സൺ ഫാർമ, ടെക് എം, എച്ച്‌യുഎൽ, ഇൻഫോസിസ്, എൻടിപിസി, എച്ച്‌ഡിഎഫ്‌സി, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ എല്ലാം 1.5 ശതമാനം വീതം ഇടിഞ്ഞ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു. 

മേഖലകളിൽ, നിഫ്റ്റി റിയൽറ്റി സൂചിക 1 ശതമാനവും നിഫ്റ്റി പി‌എസ്‌യു ബാങ്ക് സൂചിക 0.7 ശതമാനം ഉയർന്നു. നിഫ്റ്റി ഐടി സൂചിക 1.9 ശതമാനം ഇടിഞ്ഞു, നിഫ്റ്റി ഫാർമ സൂചിക 1.12 ശതമാനം ഇടിഞ്ഞു.

Read Also: ഈ തീയതികൾ മറക്കാതിരിക്കൂ; സെപ്റ്റംബറിൽ അറിഞ്ഞിരിക്കേണ്ട 5 ധനകാര്യങ്ങൾ

ഉയർന്ന പലിശനിരക്കും  സാമ്പത്തിക മാന്ദ്യ ഭീതിയും മൂലം യൂറോപ്യആദ്യം തന്നെ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു.  പാൻ-യൂറോപ്യൻ സ്‌റ്റോക്‌സ്  1.7 ശതമാനം ഇടിഞ്ഞു, എഫ്‌ടിഎസ്ഇ 1.46 ശതമാനം ഇടിഞ്ഞു.

ചരക്ക് വിപണിയിൽ, ബ്രെന്റ് ക്രൂഡ് ഓയിൽ  വില 2 ശതമാനം കുറഞ്ഞ് ബാരലിന് 100 ഡോളറിൽ താഴെ വ്യാപാരം നടത്തി.

click me!