ഓഹരി വിപണിയിലെ കറുത്ത ദിനം; കൂപ്പുകുത്തി രൂപ, നിക്ഷേപകർക്ക് നഷ്ടം 19 ലക്ഷം കോടി

ട്രംപിൻ്റെ താരിഫ് നയങ്ങൾക്കു പിറകെ തകർന്നടിഞ്ഞ് ഓഹരി വിപണി, രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു 

share market Sensex and Nifty started Monday's session with steep losses, mirroring the global market selloff

ന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 3000 പോയിന്‍റിലേറെ നഷ്ടം നേരിട്ടു.നിഫ്റ്റി ആയിരത്തിലേറെ പോയിന്‍റ് ഇടിഞ്ഞു. വ്യാപാരത്തിന്‍റെ തുടക്കത്തിലെ ഈ കനത്ത ഇടിവ് മൂലം നിക്ഷേപകര്‍ക്ക് 19 ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. വിപണികള്‍ കഴിഞ്ഞ 9 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ടെക്, മെറ്റല്‍ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്. നിഫ്റ്റി ഐടി സൂചിക 6% ഇടിഞ്ഞു, നിഫ്റ്റി മെറ്റല്‍ സൂചിക 7 ശതമാനവും ഇടിഞ്ഞു.

ആഗോള വിപണികളിലും ഇടിവ്

Latest Videos

ആഗോള ഓഹരി വിപണികളിലെ ഇടിവാണ് ഇന്ത്യന്‍ വിപണികളെയും ബാധിച്ചത്. യുഎസില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും ചൈന 34 ശതമാനം താരിഫ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ആഗോള ഓഹരികള്‍ തകര്‍ന്നതോടെയാണ് അനിശ്ചിതത്വം വര്‍ദ്ധിച്ചത്. .വിപണി സര്‍ക്യൂട്ട് ബ്രേക്കറുകളെ ബാധിച്ചതിനാല്‍ ജാപ്പനീസ് ഫ്യൂച്ചറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 

വിപണികളെ നഷ്ടത്തിലേക്ക് നയിക്കുന്ന നാല് കാരണങ്ങള്‍

ചൈന തിരിച്ചടിക്കുന്നു: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്കെതിരെ  54 ശതമാനം തീരുവ ചുമത്തിയതിന് അതേ നാണയത്തില്‍ തന്നെ ചൈനയും മറുപടി നല്‍കി. എല്ലാ യുഎസ് ഇറക്കുമതികള്‍ക്കും 34 ശതമാനം തീരുവ ചുമത്തിയാണ് ചൈന തിരിച്ചടിച്ചത്.  16 യുഎസ് സ്ഥാപനങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ലോകത്തിലെ രണ്ട് പ്രധാന സാമ്പത്തിക ശക്തികള്‍ വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെട്ടത് വിപണികളെ ബാധിച്ചു.

ആഗോള വളര്‍ച്ച: താരിഫ് നയങ്ങള്‍ യുഎസില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും, ഡിമാന്‍ഡ് ദുര്‍ബലപ്പെടുത്തുമെന്നും, മാന്ദ്യ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും  വിദഗ്ധര്‍ പറയുന്നു. ട്രംപിന്റെ
നയങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുന്നത് ഒരു സാമ്പത്തിക ആഘാതമായിട്ടാണ് ജെപി മോര്‍ഗന്‍ കാണുന്നത്. വ്യാപാരയുദ്ധം ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

വിവിധ മേഖലകള്‍ക്ക് തിരിച്ചടി: ആഗോള വ്യാപാര സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ രൂക്ഷമായതിനാല്‍ രാജ്യത്തെ ഓട്ടോമൊബൈല്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെറ്റല്‍, ഫാര്‍മ, ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയെല്ലാം ശരാശരി 7 ശതമാനം ഇടിഞ്ഞുു. ഫാര്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് സൂചിപ്പിച്ചതിനാല്‍ ഈ മേഖലയും ആശങ്കയിലാണ്.

എഫ്ഐഐ വില്‍പ്പന: വ്യാപാര സംഘര്‍ഷങ്ങള്‍ ഉച്ചസ്ഥായിയിലെത്തിയതോടെ  തുടര്‍ച്ചയായ അഞ്ച് സെഷനുകളായി വിദേശ സ്ഥാപന നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചു. ഈ വര്‍ഷം വിദേശ നിക്ഷേപകര്‍ വിറ്റഴിക്കുന്ന നിക്ഷേപം 1.5 ട്രില്യണ്‍ രൂപ ആയി
 

vuukle one pixel image
click me!