Stock Market Live : പുതുവർഷത്തിലെ ട്രേഡിങ് സെഷനിലേക്ക് നേട്ടത്തോടെ ചുവടുവെച്ച് ഇന്ത്യൻ വിപണികൾ

By Web Team  |  First Published Jan 3, 2022, 9:40 AM IST

തിങ്കളാഴ്ച പ്രീ-ഓപ്പൺ സെഷൻ ആരംഭിച്ചപ്പോൾ സെൻസെക്സും നിഫ്റ്റിയും വിപരീത ദിശകളിലായിരുന്നു


മുംബൈ: പുതുവർഷത്തിലെ ആദ്യ ട്രേഡിംഗ് സെഷനിൽ നേട്ടത്തോടെ പ്രവേശിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ. ബിഎസ്ഇ സെൻസെക്‌സ് 58500 ലെത്തി, എൻഎസ്ഇ നിഫ്റ്റി 50 സൂചിക 17400 ന് മുകളിലായിരുന്നു. രണ്ട് സൂചികകളും 0.60 ശതമാനം ഉയർന്നു. ബാങ്ക് നിഫ്റ്റി സൂചിക 35600 ന് മുകളിലായിരുന്നു. സെൻസെക്‌സിൽ 1.2 ശതമാനം നേട്ടമുണ്ടാക്കിയത് ടെക് മഹീന്ദ്രയാണ്, തൊട്ടുപിന്നാലെ ടിസിഎസ്, എച്ച്സിഎൽ ടെക്‌നോളജീസ് എന്നിവയുമുണ്ട്. സെൻസെക്‌സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക് സിമന്റ് എന്നീ ഓഹരികൾ മാത്രമാണ് ഇടിഞ്ഞത്.

തിങ്കളാഴ്ച പ്രീ-ഓപ്പൺ സെഷൻ ആരംഭിച്ചപ്പോൾ സെൻസെക്സും നിഫ്റ്റിയും വിപരീത ദിശകളിലായിരുന്നു. സെൻസെക്‌സ് 100 പോയിന്റ് ഉയർന്നപ്പോൾ നിഫ്റ്റി 70 പോയിന്റ് താഴ്ന്നു. പോയ വർഷം അവസാന മൂന്ന് മാസങ്ങളിൽ, വൻകിട വ്യവസായങ്ങളിൽ ബാങ്ക് വായ്പ വൻതോതിൽ വിന്യസിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡാറ്റയും ബാങ്കർമാരും പറയുന്നുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, 2021 ഒക്ടോബറിൽ 0.5 ശതമാനമാണ് വൻകിട വ്യവസായങ്ങൾക്കുള്ള വായ്പയിലെ വർധന. 2020 ഒക്ടോബറിൽ ഇത് 1.8% കുറവായിരുന്നു.
 

Latest Videos

click me!