സെൻസെക്സും നിഫ്റ്റിയും മുന്നേറ്റം നടത്തുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നു. വിപണിയിൽ ഇന്ന് നേട്ടത്തിലുള്ള ഓഹരികൾ അറിയാം
മുംബൈ: വിദേശ നാണ്യ ഒഴുക്കിനും ശക്തമായ ആഗോള സൂചനകൾക്കുമിടയിൽ ആഭ്യന്തര വിപണി ഇന്ന് മികച്ച തുടക്കം കുറിച്ചു. പ്രധാന സൂചികകളായ നിഫ്റ്റി150 പോയിൻറ് ഉയർന്ന് 17,950 ലെവലിന് മുകളിൽ വ്യാപാരം നടത്തിയപ്പോൾ ബിഎസ്ഇ സെൻസെക്സ് 600 പോയിൻറിലധികം മുന്നേറി 60,606 ലെവലിലെത്തി. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് എന്നിവ 0.6 ശതമാനം വരെ ഉയർന്നു.
എച്ച്‌യുഎൽ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര എന്നിവ നിഫ്റ്റിയിൽ പ്രധാന നേട്ടമുണ്ടാക്കിയപ്പോൾ എൻടിപിസി മാത്രമാണ് ആദ്യ വ്യാപാരത്തിൽ നഷ്ടം നേരിട്ടത്. മേഖലകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി ഐടി, നിഫ്റ്റി ഓട്ടോ സൂചികകൾ 1 ശതമാനത്തിലധികം മുന്നേറ്റം നടത്തി. അതേസമയം, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചികകൾ 0.3 ശതമാനം വരെ ഇടിഞ്ഞു.
undefined
ALSO READ: 'കത്തിക്കയറി ഉള്ളി, തണുത്തുറഞ്ഞ് തക്കാളി'; വിപണി നിരക്കുകൾ ഇങ്ങനെ
എണ്ണവിലയിലെ ഇടിവ്, പുതിയ വിദേശ ഫണ്ടുകളുടെ ഒഴുക്ക് എന്നിവയ്ക്കിടയിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ആദ്യ വ്യാപാരത്തിൽ 15 പൈസ ഉയർന്ന് 82.32 ആയി. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു.
വ്യക്തിഗത ഓഹരികളിൽ, ബന്ധൻ ബാങ്കിന്റെ ഓഹരികൾ 10 ശതമാനം ഇടിഞ്ഞ് 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 244.55 രൂപയിലെത്തി. അതേസമയം, ഭാരതി എയർടെൽ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 826.65 രൂപയിലെത്തി. ബിഎസ്‌ഇയിൽ 5.95 രൂപ അഥവാ 0.73 ശതമാനം ഉയർന്ന് 822.75 രൂപയിലാണ് നിലവിൽ ഓഹരി വില
കൂടാതെ, 2023 സാമ്പത്തിക വർഷത്തിൽ കമ്പനി ഏകീകൃത അറ്റാദായം 37 ശതമാനം വർധിച്ച് 466 കോടി രൂപയായി രേഖപ്പെടുത്തിയതിന് ശേഷം ജെഎസ്ഡബ്ല്യൂ എനർജിയുടെ ഓഹരികൾ 2 ശതമാനത്തിലധികം ഉയർന്നു.