മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം ആർബിഐ ഇന്ന് പലിശ ഉയർത്തും. നിക്ഷേപകർ ജാഗ്രതയിൽ. സൂചികകൾ ഉയർന്നു.
ദില്ലി: റിസർവ് ബാങ്ക ഓഫ് ഇന്ത്യയുടെ 3 ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമുള്ള പലിശ നിരക്ക് വർധനയ്ക്ക് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതോടെ ഓഹരി വിപണി ഇടിഞ്ഞു. വ്യാപാരം ആരംഭിച്ചപ്പോൾ സൂചികകൾ താഴ്ന്നു. സെൻട്രൽ ബാങ്ക് പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വരെ ഉയർത്തുമെന്നാണ് റിപ്പോർട്ട്.
വ്യാപാരം ആരംഭിക്കുമ്പോൾ പ്രധാന സൂചികകളായ നിഫ്റ്റി 40 പോയിന്റ് ഇടിഞ്ഞ് 17,800 ലെവലിൽ വ്യാപാരം ആരംഭിച്ചു. ബിഎസ്ഇ സെൻസെക്‌സ് 200 പോയിന്റ് ഇടിഞ്ഞ് 56,200 ലെവലിൽ ആണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി മിഡ്‌ക്യാപ്പ്, സ്‌മോൾക്യാപ്പ് സൂചിക 0.1 ശതമാനത്തിലധികം ഇടിഞ്ഞു. മേഖലകളിൽ അപകട സാധ്യത കൂടിയിരുന്നെങ്കിൽ കൂടി നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഫാർമ സൂചികകൾ നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. അതേസമയം, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ സൂചികകൾ ആദ്യ വ്യാപാരത്തിൽ ഇടിഞ്ഞു.
Read Also: ആർബിഐ പലിശ നിരക്കുകൾ കൂട്ടിയേക്കും,വായ്പാ തിരിച്ചടവിന് ചെലവേറാൻ സാധ്യത
വിപണിയിൽ ഇന്ന് സൺ ഫാർമ, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, അൾട്രാടെക് സിമന്റ് എന്നിവ സൂചികകളുടെ നഷ്ടം കുറയ്ക്കാൻ മുന്നേറിയപ്പോൾ എച്ച്‌ഡിഎഫ്‌സി ട്വിൻസ്, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ഇൻഫോസിസ് എന്നിവ സൂചികകളെ തളർത്തി നഷ്ടത്തിലേക്ക് കുതിച്ചു.
അദാനി ഗ്രീനിന്റെ ഓഹരികൾ വിപണിയിൽ ഇന്ന് 1 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. രാജസ്ഥാനിൽ 600 മെഗാവാട്ട് ശേഷിയുള്ള കാറ്റ്-സൗരോർജ്ജ പ്ലാന്റ് കമ്പനി കമ്മീഷൻ ചെയ്തതിന് ശേഷമാണ് ഓഹരികൾ ഉയർന്നത്.
ആർബിഐയുടെ മൂന്ന് ദിവസത്തെ പണനയ യോഗത്തിന് ശേഷം ഇന്നാണ് നിരക്ക് വർദ്ധന പ്രഖ്യാപിക്കുക. പണപ്പെരുപ്പം തുടർച്ചയായ എട്ടാം മാസവും ആർബിഐയുടെ പരിധിക്ക് മുകളിൽ ആയതിനാൽ നിരക്ക് വർദ്ധന ഉയർന്നേക്കും.