സൂചികകൾ ഉയർന്നു ഓഹരി വിപണിയിൽ ഉണർവ് നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ്
മുംബൈ: ഓഹരി വിപണിയിൽ ഉണർവ്. സൂചികകൾ മുന്നേറുന്നു. നിഫ്റ്റി 17400 ന് മുകളിലേക്ക് ഉയർന്നു. സെൻസെക്‌സ് 411.68 പോയിന്റ് അഥവാ 0.71 ശതമാനം ഉയർന്ന് 58384.30ലും നിഫ്റ്റി 134.90 പോയിന്റ് അഥവാ 0.78 ശതമാനം ഉയർന്ന് ആണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വിപണിയിൽ ഇന്ന് ഏകദേശം 1656 ഓഹരികൾ മുന്നേറി. 311 ഓഹരികൾ ഇടിഞ്ഞു, 93 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
Read Also: തലപൊക്കി സ്വർണവില, കാലിടറി വെള്ളി; ഇന്നത്തെ വിപണി നിരക്ക് അറിയാം
undefined
നിഫ്റ്റിയിൽ ബജാജ് ഫിൻസെർവ്, ഒഎൻജിസി, ഐഷർ മോട്ടോഴ്‌സ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ഏഷ്യൻ പെയിന്റ്സ് എന്നിവ നഷ്ടത്തിലുമാണ്.
ഇന്ത്യൻ രൂപ ഒരു ഡോളറിന് 79.91 എന്ന നിലയിലേക്ക് ഉയർന്നു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം ഒരു ഡോളറിന് 79.96 എന്ന നിരക്കിലാണ് ഉണ്ടായിരുന്നത്. ഉയർന്ന എണ്ണ വിലയും മാസാവസാനം ഡോളറിന്റെ ആവശ്യകതയും പ്രാദേശിക യൂണിറ്റിന്റെ നേട്ടത്തെ നിയന്ത്രിക്കുമെന്ന് ഫോറെക്സ് വ്യാപാരികൾ അഭിപ്രായപ്പെടുന്നു. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ, രൂപ അമേരിക്കൻ ഡോളറിനെതിരെ 79.92 ൽ തുടങ്ങി, പ്രാരംഭ ഡീലുകളിൽ 79.84 ൽ എത്തി, അവസാന വ്യാപാരത്തെക്കാൾ 7 പൈസയുടെ നേട്ടം ഇന്ന് രേഖപ്പെടുത്തി
നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ് എന്നിങ്ങനെയുള്ള ബെഞ്ച്മാർക്ക് സൂചികകൾ 0.9 ശതമാനമായി ഉയർന്നു. നിഫ്റ്റി മീഡിയ, നിഫ്റ്റി മെറ്റൽ, നിഫ്റ്റി എനർജി സൂചികകൾ 1 ശതമാനമായി ഉയർന്നതോടെ എല്ലാ സെക്ടറുകളും ഗ്രീൻ സോണിൽ ആരംഭിച്ചു.