Share Market Live: നിക്ഷേപകരെ ആശങ്കയിലാക്കി കൊവിഡ് കേസുകൾ ; വിപണി ഇടിഞ്ഞു.

By Web Team  |  First Published Dec 29, 2022, 11:15 AM IST

ചൈനയിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ ആശങ്കയിലാക്കി. ആഭ്യന്തര  വിപണി ആദ്യ വ്യാപാരത്തിൽ താഴേക്ക്. ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ അറിയാം 


മുംബൈ: കർശന നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെത്തുടർന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെ കുതിച്ചുയരുമെന്ന് പ്രതീക്ഷിച്ചിരുന്ന നിക്ഷേപകരെ ചൈനയിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ ആശങ്കയിലാക്കിയതിനാൽ ഇന്ത്യൻ ഇക്വിറ്റി സൂചികകൾ ഇടിഞ്ഞു. സെൻസെക്‌സ് 284.52 പോയന്റ് അഥവാ 0.47 ശതമാനം താഴ്ന്ന് 60625.76ലും നിഫ്റ്റി 77.70 പോയന്റ് അഥവാ 0.43 ശതമാനം താഴ്ന്ന് 18044.80ലും എത്തി. ആഭ്യന്തര വിപണിയിൽ ഇന്ന് ഏകദേശം 788 ഓഹരികൾ മുന്നേറി, 1144 ഓഹരികൾ ഇടിഞ്ഞു, 109 ഓഹരികൾ മാറ്റമില്ല. 

നിഫ്റ്റിയിൽ ഇന്ന് ജെ എസ്ഡ ബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, മാരുതി സുസുക്കി, ഐഷർ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് എന്നിവ കൂടുതൽ നഷ്ടം നേരിടുന്നു.0.75 ശതമാനത്തിലധികം ഇവ ഇടിഞ്ഞു. നിഫ്റ്റി 50 ഓഹരികളിൽ 44 എണ്ണവും ഇടിഞ്ഞു,

Latest Videos

undefined

പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള സെൻട്രൽ ബാങ്കുകളുടെ നടപടികൾ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന ആശങ്കയും, കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം ചൈനയുടെ സമ്പദ്‌വ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുമെന്ന അനിശ്ചിതത്വവും അപകട സാധ്യത ഉയർത്തി. 

കറൻസി മാർക്കറ്റിൽ രൂപയുടെ മൂല്യം നേരിയ തോതിൽ ഉയർന്നു. മുൻ ക്ലോസായ 82.86 ന് എതിരെ വ്യാഴാഴ്ച ഇന്ത്യൻ രൂപ ഡോളറിന് 82.81 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
 
ഏഷ്യൻ ഓഹരി വിപണികളിലെ എണ്ണ വിലയിലും ഇടിവ് പ്രതിഫലിപ്പിച്ചു. ക്രൂഡോയിൽ വിലയിടിവ് ആഭ്യന്തര ഓഹരികളുടെ നഷ്ടം നിയന്ത്രിക്കും, കാരണം ഇന്ത്യ അതിന്റെ എണ്ണ ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു.

ഏഷ്യൻ വിപണികളും ഇടിഞ്ഞു, എംഎസ്‌സിഐ ഏഷ്യ ജപ്പാൻ സൂചിക 1.03 ശതമാനം ഇടിഞ്ഞു.  

 

click me!