Share Market Live: വിപണിയിൽ തകർച്ച, സൂചികകൾ തറപറ്റി; ഈ ഓഹരികൾ മാത്രം നേട്ടത്തിൽ

By Web Team  |  First Published Aug 29, 2022, 10:56 AM IST

ദുർബലമായ ആഗോള സൂചകങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര സൂചികകൾ ഇടിഞ്ഞു.  ജൂലൈ 21 ന് ശേഷം  രൂപ ആദ്യമായി 80 ന് മുകളിലെത്തി. ഇന്നത്തെ വിപണി നിരക്കുകൾ അറിയാം 
 


മുംബൈ: ദുർബലമായ ആഗോള സൂചകങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര സൂചികകൾ ഇടിഞ്ഞു. സെൻസെക്സ് 1,210.62 പോയിന്റ് അഥവാ 2.06 ശതമാനം താഴ്ന്ന് 57623.25 ലും നിഫ്റ്റി 361.50 പോയിന്റ് അല്ലെങ്കിൽ 2.06 ശതമാനം  താഴ്ന്ന് 17197.40 ലും വ്യാപാരം ആരംഭിച്ചു. വിപണിയിൽ ഇന്ന്  433 ഓഹരികൾ മുന്നേറി. 1965 ഓഹരികൾ ഇടിഞ്ഞു, 135 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. 

നിഫ്റ്റിയിൽ ഇന്ന്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, ടിസിഎസ്, വിപ്രോ തുടങ്ങിയവയുടെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി സ്‌മോൾക്യാപ്, നിഫ്റ്റി മിഡ്‌ക്യാപ് സൂചികകൾ  2 ശതമാനത്തിലധികം ഇടിഞ്ഞു. 

Latest Videos

undefined

Read Also: വീണ്ടും കൂപ്പുകുത്തി സ്വർണവില; നാല് ദിവസംകൊണ്ട് കുറഞ്ഞത് 480 രൂപ

നിഫ്റ്റി ഐടി, നിഫ്റ്റി പിഎസ്‌യു ബാങ്ക്, നിഫ്റ്റി റിയാലിറ്റി സൂചികകൾ വ്യാപാരത്തിൽ തകർന്നതോടെ എല്ലാ മേഖലകളും നഷ്ടത്തിലാണ്. 

വെള്ളിയാഴ്ച്ച 79.87 എന്ന നിലയിലെത്തിയ ഇന്ത്യൻ രൂപ തിങ്കളാഴ്ച ഡോളറിന് 16 പൈസ താഴ്ന്ന് 80.03 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.  ജൂലൈ 21 ന് ശേഷം  രൂപ ആദ്യമായി 80 ന് മുകളിലെത്തി. 

വ്യക്തിഗത ഓഹരികളെടുക്കുമ്പോൾ, റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-ാമത് വാർഷിക പൊതുയോഗത്തിന് മുന്നോടിയായി ഓഹരികൾ ഏകദേശം 1 ശതമാനം ഇടിഞ്ഞു. നിക്ഷേപകരും വിശകലന വിദഗ്ധരും പ്രധാന പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്ന വാർഷിക യോഗം കൂടിയാണ് ഇത്. മീറ്റിങ്‌,  ഉച്ചയ്ക്ക് 2 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. റിലയൻസ്  ചെയർമാൻ മുകേഷ് അംബാനി യോഗത്തെ അഭിസംബോധന ചെയ്യും. 

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിലെ എല്ലാ കരാറുകളുടെയും വ്യാപാരം ഒരു മാസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചു. 

click me!