Share Market Live: നിക്ഷേപകർ ആശങ്കയിൽ; വിപണിയിൽ ചാഞ്ചാട്ടം

By Web Team  |  First Published Dec 28, 2022, 11:13 AM IST

ഓഹരി വിപണിയിൽ നഷ്ടം നേരിട്ട് നിക്ഷേപകർ. വിൽപന സമ്മർദ്ദത്തിനിടയിലും പ്രതിരോധം തീർത്ത് നേട്ടമുണ്ടാക്കുന്ന ഓഹരികൾ ഇവയാണ് 
 


മുംബൈ: സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ ഇന്ത്യൻ മുൻനിര സൂചികകളായ ബിഎസ്ഇ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. സെൻസെക്‌സ് 115.91 പോയിന്റ് അഥവാ 0.19 ശതമാനം ഇടിഞ്ഞ് 60,811.52 ലും,  നിഫ്റ്റി  45.55 പോയിന്റ് അല്ലെങ്കിൽ 0.25 ശതമാനം ഇടിഞ്ഞ് 18,086.75 ലും വ്യാപാരം നടത്തുന്നു. 

ബാങ്കിംഗ് ഗേജ് നിഫ്റ്റി ബാങ്ക് 49 പോയിൻറ് 0.12 ശതമാനം താഴ്ന്ന് 42,809.90 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 50 ഓഹരികളുള്ള നിഫ്റ്റിയിൽ 15 ഓഹരികൾ മുന്നേറി, 34 എണ്ണം ഇടിഞ്ഞു, 1 ഓഹരി മാറ്റമില്ലാതെ തുടർന്നു. പവർ ഗ്രിഡ്, ടൈറ്റാൻ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ദിവിസ് ലബോറട്ടറീസ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്.

Latest Videos

undefined

എല്ലാ നിഫ്റ്റി സെക്ടറൽ സൂചികകളിലും വിൽപ്പന സമ്മർദ്ദം നേരിട്ടു, ഉപഭോക്തൃ ഓഹരികൾ ചില വാങ്ങലുകൾക്ക് സാക്ഷ്യം വഹിച്ചു. ഐടി, പൊതുമേഖലാ ബാങ്ക്, മെറ്റൽ ഓഹരികൾ എന്നിവയുടെ തളർച്ച നേരിടുന്നു. 

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 82.83 ആയി.

ഏഷ്യൻ വിപണി പരിശോധിക്കുമ്പോൾ, ബെഞ്ച്മാർക്ക് സൂചികകളായ നിക്കി 225 200 പോയിന്റ് അല്ലെങ്കിൽ 0.78 ശതമാനം താഴ്ന്ന് 26,241.50 ലും ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് 30.01 പോയിന്റ് അല്ലെങ്കിൽ 0.98 ശതമാനം ഉയർന്ന് 3,095.57 ലും വ്യാപാരം നടക്കുന്നു.

ചൊവ്വാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്. 500 15.57 പോയിൻറ് അഥവാ 0.40 ശതമാനം ഇടിഞ്ഞ് 3,829.25 എന്ന നിലയിലും നാസ്ഡാക്ക് കോമ്പോസിറ്റ് 144 പോയിന്റ് അഥവാ 1.38 ശതമാനം ഇടിഞ്ഞ് 10,353.20 എന്ന നിലയിലുമാണ് ടെസ്‌ലയുടെ നഷ്ടം. അതേസമയം, ഡൗ 30 37.63 പോയിന്റ് അഥവാ 0.11 ശതമാനം ഉയർന്ന് 33,241.60 ൽ അവസാനിച്ചു.

click me!