ഈയാഴ്ച നടക്കാനിരിക്കുന്ന റിസർവ് ബാങ്ക് യോഗം മുന്നിൽകണ്ട് ജാഗ്രതയോടെ നികേഷേപകർ. ആർബിഐ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വരെ ഉയർത്തിയേക്കും.
മുംബൈ: ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതി നിലനിൽക്കുമ്പോഴും ആഭ്യന്തര ഓഹരി വിപണി ഇന്ന് നല്ല രീതിയിൽ വ്യാപാരം ആരംഭിച്ചു. പ്രധാന സൂചികകളായ നിഫ്റ്റി 100 പോയിന്റ് ഉയർന്ന് 17,100 ന് മുകളിൽ വ്യാപാരം നടത്തി. അതേസമയം ബിഎസ്ഇ സെൻസെക്സ് 350 പോയിന്റിന് മുകളിൽ ഉയർന്ന് 57,535 ലെവലിൽ വ്യാപാരം ആരംഭിച്ചു.
നിഫ്റ്റി മിഡ്‌കാപ്പ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ 0.6 ശതമാനം വരെ ഉയർന്നു. എല്ലാ മേഖലകളും നേരിയ നേട്ടത്തോടെ ഇന്ന് തുറന്നു. നിഫ്റ്റി പിഎസ്‌യു ബാങ്ക്, നിഫ്റ്റി മീഡിയ, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഓട്ടോ സൂചികകൾ വ്യാപാരത്തിൽ ഒരു ശതമാനം വരെ ഉയർന്നു.
undefined
Read Also: വമ്പൻ ഇടിവ്, സ്വർണവില കുത്തനെ താഴേക്ക്; ഇന്നത്തെ വിപണി നിരക്ക് അറിയാം
പവർ ഗ്രിഡ്, എൻടിപിസി, ഇൻഫോസിസ്, ഐടിസി, നെസ്ലെ ഇന്ത്യ, എന്നിവ ബെഞ്ച്മാർക്ക് സൂചികകളെ നേട്ടമുണ്ടാക്കാൻ സഹായിച്ചു. അതേസമയം, ടെക് മഹീന്ദ്ര, കൊട്ടക് ബാങ്ക്, ടൈറ്റൻ, എച്ച്‌ഡിഎഫ്‌സി എന്നിവ നഷ്ടം നേരിട്ട്കൊണ്ട് സമ്മർദ്ദം ചെലുത്തി.
അറേബ്യൻ എച്ച്എകെയുമായുള്ള സംയുക്ത സംരംഭത്തിന് ബോർഡ് അംഗീകാരം നൽകിയതിന് ശേഷം വ്യക്തിഗത ഓഹരികളിൽ ലിഖിത ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരികൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
യു എസ് ഡോളറിനെതിരെ രൂപ ഇന്ന് നേരിയ തോതിൽ ഉയർന്നു. ൧൪ പൈസയാണ് കൂടിയത്. ഇതോടെ വ്യാപാരം ആരംഭിക്കുമ്പോൾ രൂപയുടെ മൂല്യം 81.48 എന്ന നിലയിലേക്ക് എത്തി. വരും ദിവസങ്ങളിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപ 82 രൂപ മുതൽ 83.5 രൂപ വരെ ഇടിയുമെന്നാണ് കരുതുന്നത്.
ഈയാഴ്ച നടക്കാനിരിക്കുന്ന റിസർവ് ബാങ്ക് യോഗം വളരെ നിർണായകമാണ്. ആർബിഐ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വരെ ഉയർത്തിയേക്കും.