Share Market Live: ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിൽ വിപണി; സെൻസെക്‌സ് 850 പോയിന്റ് ഇടിഞ്ഞു

By Web Team  |  First Published Jan 25, 2023, 12:36 PM IST

ഇന്ത്യൻ ഓഹരികൾ ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, സിപ്ല ലിമിറ്റഡ്, ഡോ. റെഡ്ഡീസ് ലാബ്‌സ് എന്നിവ ത്രൈമാസ ഫലങ്ങൾ പുറത്ത് വിടും.
 


മുംബൈ: ഫ്യുച്ചർ ഡെറിവേറ്റുകൾ കാലഹരണപ്പെടുന്നതിന് മുന്നോടിയായി ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഓഹരികൾ ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ബിഎസ്ഇ സെൻസെക്‌സ് 850 പോയിന്റിന് മുകളിൽ താഴ്ന്ന് ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി, നിഫ്റ്റി സൂചിക 17,900 ന് താഴെയായി.

മാരുതി സുസുക്കി, എച്ച്‌യുഎൽ, ഹിൻഡാൽകോ, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ എന്നിവ സൂചിക നേട്ടമുണ്ടാക്കിയപ്പോൾ അദാനി പോർട്ട്‌സ്, അൾട്രാടെക് സിമന്റ്, അദാനി എന്റർപ്രൈസസ്, എസ്ബിഐ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ മുൻനിരയിൽ തുടർന്നു.

Latest Videos

undefined

വിശാലമായ വിപണികളിൽ ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.7 ശതമാനവും 0.4 ശതമാനവും ഇടിഞ്ഞു. മേഖലാപരമായി, നിഫ്റ്റി ഓട്ടോ, മെറ്റൽ സൂചികകൾ മാത്രമാണ് യഥാക്രമം 0.09 ശതമാനവും 0.14 ശതമാനവും ഉയർന്ന് നേട്ടത്തിലുള്ളത്. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 1.15 ശതമാനം ഇടിഞ്ഞു, തുടർന്ന് നിഫ്റ്റി ബാങ്ക്, ഫാർമ സൂചികകൾ 0.75 ശതമാനം വീതം കുറഞ്ഞു

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ 2 ശതമാനം മുതൽ 7 ശതമാനം വരെ ഇടിഞ്ഞു. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, സിപ്ല ലിമിറ്റഡ്, ഡോ. റെഡ്ഡീസ് ലാബ്‌സ് എന്നിവ ത്രൈമാസ ഫലങ്ങൾ പുറത്ത് വിടും.  മാരുതി സുസുക്കിയും ബജാജ് ഓട്ടോയും മാത്രം സൂചികയിൽ നേട്ടമുണ്ടാക്കിയപ്പോൾ ഓട്ടോ ഓഹരികൾ 0.2 ശതമാനം താഴ്ന്ന് വ്യാപാരം ആരംഭിച്ചു. ശക്തമായ മൂന്നാം പാദ വരുമാനത്തിൽ മാരുതി 0.8 ശതമാനം ഉയർന്നപ്പോൾ ബജാജ് ഓട്ടോ 0.3 ശതമാനം ഉയർന്നു. അതേസമയം നാളെ, റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണി അവധിയായിരിക്കും 
 

click me!