നിക്ഷേപകർ പ്രതീക്ഷയിൽ. ഓഹരി വിപണി ഇന്നലെത്തെ നഷ്ടത്തിൽ നിന്നും ഇന്ന് മുന്നേറ്റം നടത്തുന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം.
മുംബൈ: സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 66.57 പോയിന്റ് അഥവാ 0.11 ശതമാനം ഉയർന്ന് 61211.41ലും എൻഎസ്ഇ നിഫ്റ്റി 50 13.80 പോയിന്റ് അഥവാ 0.08 ശതമാനം ഉയർന്ന് 18173.80ലും എത്തി.
ലാർസൻ ആൻഡ് ടൂബ്രോ, എൻടിപിസി, ഐഷർ മോട്ടോഴ്‌സ്, ഇൻഡസ്‌ഇൻഡ് ബാങ്ക്, മാരുതി സുസുക്കി എന്നീ ഓഹരികൾ നിഫ്റ്റിയിൽ പ്രധാന നേട്ടമുണ്ടാക്കിയപ്പോൾ ടിസിഎസ്, നെസ്‌ലെ ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ്, എച്ച്‌സിഎൽ ടെക്‌നോളജീസ് എന്നിവ നഷ്ടം നേരിട്ടു. അതേസമയം, നിഫ്റ്റി സ്‌മോൾക്യാപ്പ് , നിഫ്റ്റി മിഡ്‌ക്യാപ് സൂചികകൾ 0.2 ശതമാനം വരെ ഉയർന്നു
undefined
മേഖലകൾ പരിശോധിക്കുമ്പോൾ, ആദ്യ വ്യാപാരത്തിൽ നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ, നിഫ്റ്റി റിയാലിറ്റി സൂചികകൾ ഏറ്റവും കൂടുതൽ ഇടിഞ്ഞു. 0.5 ശതമാനം വരെ ഇവ താഴേക്ക് പോയി. അതേസമയം, നിഫ്റ്റി പിഎസ്‌യു ബാങ്ക്, നിഫ്റ്റി ഓട്ടോ സൂചികകൾ ഏകദേശം ഒരു ശതമാനം വരെ ഉയർന്നു.
യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് ആദ്യ വ്യാപാരത്തിൽ ഉയർന്നു. ഇന്നലെ ഡോളറിനെതിരെ 81.84 എന്ന നിരക്കിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ഇന്ന് ഇന്ത്യൻ രൂപ 15 പൈസ ഉയർന്ന് 81.69 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
എൻഡിടിവിയുടെ 26 ശതമാനം അധിക ഓഹരികൾ വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ ഇന്ന് ആരംഭിക്കുന്നതിനാൽ വ്യക്തിഗത ഓഹരികളിൽ എൻഡിടിവിയുടെ ഓഹരി 4 ശതമാനത്തിലധികം ഇടിഞ്ഞു.