Share Market Live: നിരക്കുകൾ ഉയർത്തി യുഎസ് ഫെഡറൽ; ദുർബലമായി ആഗോള വിപണി

By Web Team  |  First Published Sep 22, 2022, 10:51 AM IST

യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തിയതോടുകൂടി  ആഗോള വിപണിയിൽ ഡോളറിന്റെ മൂല്യം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചു. അതേസമയം, ഏഷ്യൻ ഓഹരികൾ വ്യാഴാഴ്ച രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.


മുംബൈ: യുഎസ് ഫെഡറൽ റിസർവിന്റെ നിരക്കുകൾ 75 ബേസിസ് പോയിന്റ് വർദ്ധന ആഗോള വിപണിയെ തളർത്തി. ആഭ്യന്തര വിപണിയും ദുർബലമായി. പ്രധാന സൂചികകളായ നിഫ്റ്റി 100 പോയിന്റ് താഴ്ന്ന് 17,650 ലെവലിലും ബിഎസ്ഇ സെൻസെക്സ് 450 പോയിന്റ് താഴ്ന്ന് 58,996 ലെവലിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.1 ശതമാനം വരെ ഇടിഞ്ഞതിനാൽ വിപണികളിൽ  ബലഹീനത തുടർന്നു. നേരിയ നേട്ടത്തോടെ ആരംഭിച്ച നിഫ്റ്റി എഫ്എംസിജിയും നിഫ്റ്റി മീഡിയയും ഒഴികെ, മിക്ക മേഖലകളും  ഇന്ന് ആരംഭത്തിൽ നെഗറ്റീവിലാണ്. നിഫ്റ്റി ഐടി, നിഫ്റ്റി ബാങ്ക് സൂചികകൾ ആണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. ഒരു ശതമാനം വരെ ഇവ ഇടിഞ്ഞു. 

Latest Videos

undefined

Read Also: വീഴ്ചയിൽ നിന്നും ഉയർന്ന് സ്വർണവില; ഇന്നത്തെ വിപണി നിരക്ക് അറിയാം

ഐടിസി, എച്ച്‌യുഎൽ, നെസ്‌ലെ ഇന്ത്യ എന്നിവ ബെഞ്ച്മാർക്ക് സൂചികകളുടെ നഷ്ടം കുറയ്ക്കാൻ ശ്രമിച്ചപ്പോൾ ബജാജ് ഫിൻസെർവ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്‌ഡിഎഫ്‌സി, ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്‌നോളജീസ് തുടങ്ങിയവയാണ് താഴേക്ക് പോയത്.

 അഡീഷണൽ ടയർ-1 ബോണ്ടുകൾ വഴി 658 കോടി രൂപ സമാഹരിച്ചതിന് ശേഷം വ്യക്തിഗത ഓഹരികളിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) ഓഹരികൾ 2 ശതമാനം നേട്ടമുണ്ടാക്കി. കൂടാതെ, സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ നിന്ന് 258.12 കോടി രൂപയുടെ ഓർഡർ നേടിയതിനെത്തുടർന്ന് അശോക ബിൽഡ്‌കോണിന്റെ ഓഹരികൾ 2 ശതമാനത്തിലധികം ഉയർന്നു. 

Read Also: 'ഈ പണി ഇവിടെ നടക്കില്ല'; ജീവനക്കാരെ പുറത്താക്കി വിപ്രോ

യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തിയതോടുകൂടി  ആഗോള വിപണിയിൽ ഡോളറിന്റെ മൂല്യം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചു. അതേസമയം, ഏഷ്യൻ ഓഹരികൾ വ്യാഴാഴ്ച രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 
 

click me!