Share Market Live: നിക്ഷേപകർക്ക് ആശ്വാസം; നേട്ടത്തിലുള്ള ഓഹരികൾ അറിയാം

By Web Team  |  First Published Oct 19, 2022, 10:41 AM IST

വിപണിയിൽ നേട്ടം. നിക്ഷേപകർ ആശ്വാസത്തിൽ. സൂചികകൾ എല്ലാം ഉയർന്നു. വിപണിയിൽ ഇന്ന് നേട്ടത്തിലുള്ള ഓഹരികൾ അറിയാം 
 


മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഉയർന്നു. ക്രൂഡ് വിലയിടിവും വിദേശ നിക്ഷേപവും വിപണിയെ പിന്തുണച്ചു. മുൻനിര സൂചികകളായ നിഫ്റ്റി 50 പോയിന്റ് ഉയർന്ന് 17,550 ലെവലിന് മുകളിൽ വ്യാപാരം ആരംഭിച്ചപ്പോൾ ബിഎസ്ഇ സെൻസെക്സ് 250 പോയിന്റ് ഉയർന്ന് 59,212 ലെവലിൽ വ്യാപാരം നടത്തി. വിപണിയിൽ ഇന്ന്  ഏകദേശം 1322 ഓഹരികൾ മുന്നേറി. 567 ഓഹരികൾ നഷ്ടത്തിലാണ്. 100 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. 

ALSO READ : മൂന്ന് ദിവസത്തിനുശേഷം ഉയർന്ന് സ്വർണവില; വെള്ളിയുടെ വിലയിൽ മാറ്റമില്ല

Latest Videos

സെൻസ്കസിൽ ഇന്ന് ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (എച്ച്‌ഡിഎഫ്‌സി), എച്ച്‌ഡിഎഫ്‌സി ബാങ്ക്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം), ടൈറ്റൻ കമ്പനി എന്നിവയാണ് ആദ്യ വ്യാപാരത്തിൽ മികച്ച നേട്ടമുണ്ടാക്കിയത്. എച്ച്സിഎൽ ടെക്നോളജീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ബജാജ് ഫിൻസെർവ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
  
നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾക്യാപ്പ് സൂചിക 0.3 ശതമാനം വരെ ഉയർന്നു. മേഖലാപരമായി, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ബാങ്ക് സൂചികകൾ 0.4 ശതമാനം വരെ ഉയർന്നു. എന്നാൽ നിഫ്റ്റി ഐടി, നിഫ്റ്റി ഫാർമ, നിഫ്റ്റി മെറ്റൽ സൂചികകൾ 0.2-0.5 ശതമാനത്തിലധികം ഇടിഞ്ഞു. 

ALSO READ: രാജ്യത്ത് ഉള്ളി വില കുതിക്കുന്നു; പുതിയ വിളയെ കാത്ത് വ്യാപാരികൾ

പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ മ്യൂണിഷൻസ് ഇന്ത്യയുമായി കമ്പനി കരാർ ഒപ്പിട്ടതിന് ശേഷം വ്യക്തിഗത ഓഹരികളിൽ, ഭാരത് ഇലക്ട്രോണിക്‌സിന്റെ ഓഹരികൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 

യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ പ്രതിരോധം തുടരുന്നു. ഇന്നലെ  82.36 എന്ന നിരക്കിൽ വ്യാപാരം അവസാനിപ്പിച്ച രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക്  6 പൈസ ഉയർന്ന് 82.30 എന്ന നിലയിലാണ്. 

click me!