Share Market Live: സൂചികകൾ തളർന്നു; സെൻസെക്സ് 100 പോയിന്റ് ഇടിഞ്ഞു

By Web Team  |  First Published Aug 18, 2022, 10:34 AM IST

വിപണിയിൽ ഇന്ന് ഇടിവ്. നഷ്ടത്തോടെയാണ് ഇന്ന് ഓഹരി വിപണി വ്യാപാരം ആരംഭിച്ചത്. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 
 


മുംബൈ: ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ഇന്ന് ഇന്ത്യൻ ഓഹരി വിപണി ഇടിഞ്ഞു.  നിഫ്റ്റി 30 പോയിൻറ് ഇടിഞ്ഞ് 17,950 ലും ബിഎസ്ഇ സെൻസെക്സ് 100 പോയിന്റ് താഴ്ന്ന് 60,160 ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി മിഡ്‌ക്യാപ്  നിഫ്റ്റി സ്‌മോൾക്യാപ് സൂചികകൾ 0.2 ശതമാനം വരെ ഉയർന്നു.

വിപണിയിൽ ഇന്ന് ബജാജ് ട്വിൻസ്, പവർ ഗ്രിഡ്, ഭാരതി എയർടെൽ, അൾട്രാടെക് സിമന്റ് എന്നിവ നേട്ടമുണ്ടാക്കി. അതേസമയം, ഡോ.റെഡ്ഡീസ്, സൺ ഫാർമ, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ സൂചികകളിൽ ഇടിവ് രേഖപ്പെടുത്തി.

Latest Videos

undefined

Read Also: മാറ്റമില്ലാതെ മഞ്ഞലോഹ വില; ഇന്നത്തെ വിപണി നിരക്ക് അറിയാം

മേഖലാടിസ്ഥാനത്തിൽ, നിഫ്റ്റി പിഎസ്‌യു ബാങ്കും നിഫ്റ്റി റിയാലിറ്റിയും ഉയർന്നു. എന്നാൽ, നിഫ്റ്റി ഫാർമ, നിഫ്റ്റി ബാങ്ക് എന്നിവ നഷ്ടത്തിലായി.

വ്യക്തിഗത ഓഹരികളിൽ, ബ്ലോക്ക് ഇടപാടിന് ശേഷം സോന കോംസ്റ്റാറിന്റെ ഓഹരികൾ 4 ശതമാനത്തിലധികം ഇടിഞ്ഞു. കൂടാതെ, മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ പൂർത്തീകരണ സമയക്രമം വ്യക്തമാക്കാൻ സുപ്രീം കോടതി ബോർഡിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് യുണിടെക്കിന്റെ ഓഹരികൾ 3 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

നിഫ്റ്റിയിൽ ഇന്ന് 24 ഓഹരികൾ മുന്നേറുകയും 26 എണ്ണം ഇടിയുകയും ചെയ്തു. എച്ച്‌ഡിഎഫ്‌സി ലൈഫ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി, നിഫ്റ്റിയിൽ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി ഐഷർ മോട്ടോഴ്‌സും പവർ ഗ്രിഡും ഓഹരികളും ഉയർന്നു, ഹീറോ മോട്ടോകോർപ്പും എസ്‌ബിഐയും വ്യാപാരം ആരംഭിച്ചപ്പോൾ 0.5 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

നേരെമറിച്ച്, ഡോ.റെഡ്ഡീസ്, സൺ ഫാർമ തുടങ്ങിയ ഫാർമ ഓഹരികൾ നിഫ്റ്റിയിൽ 1 മുതൽ 2 ശതമാനം വരെ നഷ്ടം നേരിട്ടു. തൊട്ടുപിന്നാലെ ഒഎൻജിസി, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയും ഇടിഞ്ഞു.
 

click me!