വിദേശ നിക്ഷേപങ്ങൾ വീണ്ടും വിപണിയിലേക്ക് എത്തുന്നു. സൂചികകൾ ഉയർന്നു നേട്ടത്തിലുള്ള ഓഹരികൾ അറിയാം
മുംബൈ: ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. വിദേശ നിക്ഷേപങ്ങൾ തിരിച്ച് എത്താൻ തുടങ്ങിയതോടെ ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലാണ്. ഓഗസ്റ്റ് 16-ന് ഇന്ത്യൻ വിപണിയിൽ 1,376.84 കോടി രൂപയുടെ ഓഹരികൾ ആണ് വിദേശ നിക്ഷേപകർ വാങ്ങിയത്.
Read Also: ആധാർ ഇല്ലെങ്കിൽ ഇനി സബ്‌സിഡിയോ ആനുകൂല്യങ്ങളോ ഇല്ല!
undefined
വിപണിയിൽ ഇന്ന്, നിഫ്റ്റി മിഡ്‌ക്യാപ്പും സ്‌മോൾക്യാപ്പും 0.40 ശതമാനം വീതം ഉയർന്ന് വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 30 പോയിന്റ് ഉയർന്ന് 17,850 ന് മുകളിലായി വ്യാപാരം നടത്തി, ബിഎസ്ഇ സെൻസെക്സ് 100 പോയിന്റ് ഉയർന്ന് 59,943 ലുമാണ് വ്യാപാരം ആരംഭിച്ചത്.
മേഖലാതലത്തിൽ, നിഫ്റ്റി ഫിനാൻഷ്യൽ സർവീസ്, ഐടി, ഓട്ടോ തുടങ്ങിയ മേഖലകളിൽ വ്യാപാരത്തിന്റെ ആരംഭത്തിൽ വിൽപന സമ്മർദ്ദം അനുഭവപ്പെട്ടു, അതേസമയം, മേഖലാ സൂചികകളിൽ നിഫ്റ്റി പിഎസ്‌യു ബാങ്കും ഫാർമയും മികച്ച നേട്ടമുണ്ടാക്കി.
Read Also: എസ്ബിഐ സ്മാർട്ടാകുന്നു; ബാങ്കിൽ എത്തേണ്ട, ഈ സേവനങ്ങൾ ഇനി വാതിൽപ്പടിയിൽ
വ്യാപാരം ആരംഭിക്കുന്നതിന് മുൻപ്, 20 ഓഹരികൾ മുന്നേറിയപ്പോൾ സെൻസെക്‌സ് 100 പോയിന്റ് ഉയർന്നു. അതേസമയം, ഒമ്പത് ഓഹരികൾ ഇടിഞ്ഞു.
എൻടിപിസി, എൽ ആൻഡ് ടി, ഇൻഡസ്ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ് എന്നിവയാണ് ബെഞ്ച്മാർക്ക് സൂചികകളിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. അതേസമയം, എച്ച്‌ഡിഎഫ്‌സി ട്വിൻസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഇൻഫോസിസ്, ഒഎൻജിസി, കോൾ ഇന്ത്യ എന്നിവ ഇടിഞ്ഞു.
Read Also: വീണ്ടും വീണു; രണ്ടാം ദിനവും സ്വർണവില താഴേക്ക്
വ്യക്തിഗത ഓഹരികളിൽ മഹാനഗർ ഗ്യാസിന്റെ ഓഹരികൾ 3 ശതമാനത്തിലധികം ഇടിഞ്ഞു. കമ്പനി പിഎൻജിയുടെയും സിഎൻജിയുടെയും വില കുറച്ചതിനെത്തുടർന്ന് ആണ് ഓഹരികളിൽ ഇടിവ് വന്നത്.
കൂടാതെ, ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 5,000 കോടി രൂപ ടേം ലോണുകൾ സമാഹരിക്കുന്നതിന് വൈദ്യുതി ഭീമൻ ടെൻഡർ നടത്തിയതിനാൽ എൻടിപിസിയുടെ ഓഹരികൾ 2 ശതമാനത്തിലധികം മുന്നേറി.